ജിദ്ദ: കോവിഡ് വ്യാപനം തടയാനുള്ള ആരോഗ്യ മുൻകരുതൽ നടപടികൾ ലംഘിക്കുന്ന സൂഖുകൾ, റസ്േറ്റാറൻറുകൾ, പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട മറ്റ് സ് ഥാപനങ്ങൾ എന്നിവ ഉടനെ അടച്ചുപൂട്ടാൻ ഉത്തരവ്. കോവിഡ് വ്യാപനം തടയുന്നതിനും പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനുമായി മുനിസിപ്പൽ ഗ്രാമ ഭവന മന്ത്രി മാജിദ് അൽഹുഖൈലാണ് രാജ്യത്തെ എല്ലാ മേഖലകളിലേയും മുനിസിപ്പാലിറ്റിക്കും ബലദിയ ഒാഫീസുകൾക്കും ഇത് സംബന്ധിച്ച നിർദേശം നൽകിയിരിക്കുന്നത്.
നിയമലംഘനം നടത്തുന്ന സ്ഥാപനങ്ങൾക്കെതിരെ പിഴ ചുമത്താനും മുൻകരുതൽ നടപടികളുടെ പരിശോധന കർശനമാക്കാനും മന്ത്രി നിർദേശം നൽകിയിട്ടുണ്ട്. കഴിഞ്ഞയാഴ്ച സൗദിയിൽ കോവിഡ് ബാധിതരുടെ എണ്ണത്തിലുണ്ടായ വർധവിനെ തുടർന്നാണ് ആരോഗ്യ മുൻകരുതൽ നടപടികൾ ബന്ധപ്പെട്ട വകുപ്പുകൾ കർശനമാക്കിയിരിക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.