അംബേദ്കർ പോസ്റ്ററിൽ ചെരിപ്പ് മാല ചാർത്തിയ നിലയിൽ

അംബേദ്കർ പോസ്റ്ററിൽ ചെരിപ്പുമാല ചാർത്തി; രണ്ടു പേർ അറസ്റ്റിൽ

മംഗളൂരു: ബിദർ നഗരത്തിൽ നൗബാദ് ബസവേശ്വര സർകിളിന് സമീപം ഡോ. ബി.ആർ. അംബേദ്കറുടെ പോസ്റ്ററിൽ ചെരുപ്പ് മാല ചാർത്തി വികൃതമാക്കി. സംഭവത്തിൽ വിലാസ്പൂർ ഗ്രാമത്തിലെ അവിനാഷ് ഉപ്പാർ (32), ദിഗംബർ പാട്ടീൽ (31) എന്നിവരെ ജൻവാഡ പൊലീസ് അറസ്റ്റ് ചെയ്തു.

വിലാസ്പൂർ സ്വദേശി കബീർദാസ് മേട്രേ നൽകിയ പരാതിയെ തുടർന്നാണ് പൊലീസ് നടപടി. ജൻവാഡ പൊലീസ് സബ് ഇൻസ്‌പെക്ടർ ഹുലെപ്പ ഗൗഡഗോണ്ട്, അസിസ്റ്റന്‍റ് സബ് ഇൻസ്‌പെക്ടർ വിജയ് കുമാർ, കോൺസ്റ്റബിൾ ശിവശങ്കർ എന്നിവരാണ് പ്രതികളെ പിടികൂടിയ സംഘത്തിൽ ഉണ്ടായിരുന്നത്.

അംബേദ്കർ പോസ്റ്ററിൽ ചെരിപ്പ് മാല ചാർത്തിയ നിലയിൽ

Tags:    
News Summary - Slippers on the Ambedkar poster; Two people were arrested

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.