തിരുവനന്തപുരം: അരീക്കോട് പ്രത്യേക ക്യാമ്പിലെ സ്പെഷല്‍ ഓപറേഷൻ ഗ്രൂപ് (എസ്.ഒ.ജി) കമാൻഡോ വിനീതിന്റെ ആത്മഹത്യയിൽ കുറ്റാരോപിതനായ അസി. കമാൻഡന്റിനും ഡി.ജി.പിയുടെ ബാഡ്ജ് ഓഫ് ഓണർ. അരീക്കോട് എസ്.ഒ.ജിയിലെ അസി. കമാൻഡന്റ് കെ.എസ്. അജിതിനാണ് 2023ലെ മികച്ച സേവനത്തിനുള്ള പൊലീസ് അംഗീകാരം.
ആരോപണം വരുന്നതിന് മുമ്പുള്ള പ്രവർത്തനങ്ങള്‍ പരിഗണിച്ച് പട്ടിക നേരത്തേ തയാറാക്കിയതാണെന്നാണ് പൊലീസ് ആസ്ഥാനത്തിന്റെ വിശദീകരണം. അതേസമയം, സംഭവത്തില്‍ അജിത്തിനെ മാറ്റിനിര്‍ത്തി അന്വേഷണം നടത്തണമെന്ന ആവശ്യവുമായി വിനീതിന്റെ കുടുംബം മുഖ്യമന്ത്രിക്ക് പരാതി നല്‍കാനിരിക്കെയാണ് ഈ അംഗീകാരം. അജിത്തിന് വിനീതിനോട് വ്യക്തിവൈരാഗ്യമുണ്ടായിരുന്നതായും ആശുപത്രിയിലായ ഭാര്യയെ പരിചരിക്കാൻ അവധി നൽകിയില്ലെന്നും തുടർച്ചയായി ബുദ്ധിമുട്ടിച്ചെന്നുമാണ് വിനീതിന്റെ കുടുംബത്തിന്റെ പരാതി. വ്യക്തിവൈരാഗ്യം തീര്‍ക്കാൻ തുടര്‍ച്ചയായി വിനീതിനെതിരെ അജിത് ശിക്ഷാനടപടി സ്വീകരിച്ചതായും വിനീതിന്റെ സഹോദരൻ വിപിൻ പറയുന്നു.
എന്നാൽ, കടബാധ്യതയും കുടുംബപ്രശ്നവും കൊണ്ടാണ് ആത്മഹത്യയെന്ന വ്യാജപ്രചാരണമാണ് നടക്കുന്നതെന്നും കുടുംബം പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.