ദുബൈ: ഫോബ്സ് മാഗസിെൻറ ലോകത്തിലെ മികച്ച പൈതൃക ഹോട്ടൽ ഉടമകളുടെ ഈ വർഷത്തെ പട്ടികയിൽ പ്രമുഖ വ്യവസായി ഡോ. അദീപ് അഹ്മദും. അദ്ദേഹത്തിെൻറ ഉടമസ്ഥതയിലുള്ള ലണ്ടനിലെ ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാർഡ് ഹോട്ടലിെൻറ പേരിലാണ് അദീപും പട്ടികയിൽ ഇടംപിടിച്ചത്. ഈ വർഷം ഈ പട്ടികയിൽ ഉൾപെട്ട ഏക ഇന്ത്യക്കാരനാണ് അദീപ്.
മധ്യപൂർവേഷ്യ- വടക്കൻ ആഫ്രിക്ക (മെന) മേഖലയിലെ സംരംഭകരാണ് പട്ടികയിൽ . ചരിത്രപ്രാധാന്യമുള്ള മികച്ച ഹോട്ടലുകളുടെ പട്ടികയാണ് പ്രസിദ്ധീകരിച്ചത്. റിറ്റ്സ് പാരീസ് ഉടമയായ ഈജിപ്ഷ്യൻ സംരംഭകൻ മുഹമ്മദ് അൽ ഫയാദാണ് പട്ടികയുടെ തലപ്പത്ത്. ലണ്ടനിലെ സവോയ് ഹോട്ടൽ ഉടമയായ സൗദി സംരംഭകൻ പ്രിൻസ് അൽ വലീദ് ബിൻ തലാൽ രണ്ടാം സ്ഥാനത്തെത്തി. അദീപ് അഹ്മദും ഗ്രേറ്റ് സ്കോട്ട്ലാൻഡ് യാർഡ് ഹോട്ടലും നാലാം സ്ഥാനത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.