മനാമ: ജയിൽ മോചിതരായ ഇന്ത്യൻ മത്സ്യതൊഴിലാളികളെ നാട്ടിലെത്തിച്ചു. 28 ഇന്ത്യൻ മത്സ്യത്തൊഴിലാളികളെയാണ് ബഹ്‌റൈനിലെ ഇന്ത്യൻ എംബസിയുടെ ഇടപെടലിനെത്തുടർന്ന് സുരക്ഷിതമായി നാട്ടിലെത്തിച്ചത്.
മൽസ്യബന്ധന ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് ആറു മാസത്തെ ശിക്ഷക്ക് വിധിക്കപ്പെട്ട് ഇവർ ജയിലിലായിരുന്നു. അടുത്തിടെ ഇവരുടെ ശിക്ഷ മൂന്നു മാസമായി ഇളവ് വരുത്തുകയും മോചിപ്പിക്കപ്പെടുകയും ചെയ്തു.
ഇന്ത്യ ഗവൺമെന്റിന്റെ ഇന്ത്യൻ കമ്മ്യൂണിറ്റി വെൽഫെയർ ഫണ്ടിൽ നിന്ന് ഇവർക്കാവശ്യമായ നിയമ സഹായത്തിനും യാത്രയ്ക്കും സൗകര്യമൊരുക്കി. ഇവരുടെ മോചനവും നാട്ടിലേക്കുള്ള യാത്രയും സാധ്യമാക്കാൻ എല്ലാവിധ സഹകരണവും വേഗത്തിൽ നടത്തിയ ബഹ്‌റൈൻ അധികാരികൾക്ക് നന്ദി പറയുന്നതായി ഇന്ത്യൻ എംബസി അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.