അജ്മാന്: കോവിഡ് മഹാമാരി ലോകത്തെ മൊത്തത്തില്‍ വരിഞ്ഞ് മുറുക്കിയപ്പോള്‍ ഐ.പി.എല്‍ ഇക്കുറി മുടങ്ങുമെന്ന് കരുതിയിരുന്നു. എന്നാൽ, സാമ്പത്തീക നഷ്ടമുണ്ടായാലും ടൂർണമെൻറ് മുടങ്ങരുതെന്ന ഇഛാശക്തിയോടെ ബി.സി.സി.ഐ മുന്നോട്ടുപോയപ്പോൾ കായിക പ്രേമികൾക്ക് കിട്ടിയത് കൺകുളിർക്കെ കാണാൻ ഒരു ഐ.പി.എൽ.
ഇന്ത്യയില്‍ കോവിഡ് വ്യാപന തോത് വര്‍ധിച്ചതിനെ തുടര്‍ന്നാണ് യു.എ.ഇയില്‍ കളി നടത്താന്‍ ബി.സി.സി.ഐ തീരുമാനിച്ചത്. 680 കോടി ഡോളര്‍ ബ്രാൻഡ് മൂല്യമുള്ള ഐ.പി.എല്ലിെൻറ ലോകോത്തര താരപ്പൊലിമ നഷ്ടപ്പെടാതിരിക്കാനാണ് ഏറെ ബുദ്ധിമുട്ടുകള്‍ സഹിച്ചും കളി നടത്താന്‍ യു.എ.യിലെ ചൂടന്‍ കാലാവസ്ഥയിലെ പച്ചപ്പിലേക്ക് എത്തുന്നത്. ഐ.പി.എല്‍ നടക്കാതെ പോകുന്നത് ബി.സി.സി.ഐക്ക് വലിയ നഷ്ടം വരുത്തും. നഷ്ടത്തിെൻറ തോത് കുറക്കുകയും കളിയുടെ പൊലിമ നഷ്ടപ്പെടാതെ നോക്കുകയും ചെയ്യുക എന്ന ലക്ഷ്യം മുന്നില്‍ കണ്ടാണ് ഏറെ സുരക്ഷിതമെന്ന് കരുതുന്ന യു.എ.ഇയുടെ പിച്ചിലേക്ക് ഐ.പി.എല്‍ പറിച്ചു നടാന്‍ ബി.സി.സി.ഐയെ പ്രേരിപ്പിച്ചത്. കോവിഡ് പ്രതിസന്ധി ടൂര്‍ണമെൻറില്‍ പങ്കെടുക്കുന്ന എട്ടു ടീമുകള്‍ക്കും ചെറുതല്ലാത്ത വരുമാന നഷ്ടം വരുത്തുമെങ്കിലും പിടിച്ചുനില്‍ക്കാനാണ് അവരും ഗള്‍ഫ് പിച്ചിലേക്ക് എത്തുന്നത്. 400ഓളം കോടി രൂപക്ക് കഴിഞ്ഞ തവണ സ്പോൺസര്‍ഷിപ്പ് നേടിയിരുന്ന വിവോ ഇക്കുറി ഒഴിവായിരുന്നു. ഇന്ത്യ-ചൈന അതിർത്തി പ്രശ്നങ്ങൾ കൂടി വിവോയുടെ പിൻമാറ്റത്തിലുണ്ടായിരുന്നു. ഇതോടെയാണ് കഴിഞ്ഞ തവണത്തെ തുകയുടെ പകുതിയായ 222 കോടിക്ക് ഡ്രീം ഇലവന് എന്ന ഫാൻറസി ഗെയിമിംഗ് കമ്പനി സ്പോൺസര്‍ഷിപ്പ് ഏറ്റെടുക്കാന്‍ മുന്നോട്ട് വന്നത്. ബി.സി.സി.ഐക്ക് ഇക്കുറി മറികടക്കേണ്ട സാമ്പത്തിക സാമൂഹിക പ്രതിസന്ധികള്‍ ഏറെയാണ്. വിദേശ രാജ്യത്ത് മത്സരം നടത്തേണ്ടി വരുേമ്പാഴുണ്ടാകുന്ന ഭാരിച്ച ചിലവ്, ഓരോ കളിക്ക് മുന്‍പും ശേഷവും ഒരുക്കേണ്ട ആരോഗ്യ സുരക്ഷാ മുന്‍കരുതലുകള്‍ എന്നിവക്ക് ബി.സി.സി.ഐ വലിയ വില നല്‍കേണ്ടി വരും. അബൂദബി ശൈഖ് സായിദ് ക്രിക്കറ്റ് സ്റ്റേഡിയം, ദുബൈ ഇൻറർനാഷനൽ സ്റ്റേഡിയം, ഷാർജ ക്രിക്കറ്റ് സ്റ്റേഡിയം എന്നീ മൂന്നിടത്താണ് കളി നടക്കുന്നത്. ഓരോ കളിയോട് അനുബന്ധിച്ചും പാലിക്കേണ്ട കോവിഡ് മാനദണ്ഡങ്ങള്‍ക്ക് ഒരുക്കേണ്ട സൗകര്യങ്ങളും ബി.സി.സി.ഐക്ക് അധിക െചലവാകും.
ടൈറ്റിൽ സ്പോൺസർഷിപ്പ് പണത്തിെൻറ പകുതി എട്ട് ഫ്രാഞ്ചൈസികള്‍ക്കുമായി വീതം വെക്കണം. ഈ തുക ടീമുകളെ സംബന്ധിച്ച് നഷ്ടക്കച്ചവടമാണ്. ടിക്കറ്റ് വില്‍പ്പനയിലൂടെ വരുമാനം ലഭിക്കില്ലെന്നതും സ്റ്റേഡിയത്തില്‍ നിന്നുള്ള അനുബന്ധ വരുമാന നഷ്ടവും ചരിത്രത്തിലില്ലാത്ത 'പരിക്കാണ്' വരുത്തുക. കൂടാതെ കളിയോട് അനുബന്ധമായി സംഘടിപ്പിക്കുന്ന മറ്റു പരിപാടികളും ടീമുകളുടെ മുഖ്യ വരുമാനമായിരുന്നു. ഇവയെല്ലാം കോവിഡ് പ്രതിസന്ധി അട്ടിമറിച്ചു. ഈ പ്രതിസന്ധി മുന്നില്‍ കണ്ട് ടീം സ്പോൺസര്‍മാര്‍ ബി.സി.സി.ഐക്ക് നല്‍കേണ്ട വിഹിതം കുറയ്ക്കണമെന്ന ആവശ്യത്തിലാണ്. സാമ്പത്തിക പ്രതിസന്ധി നേരിടുന്ന ബി.സി.സി.ഐക്ക് മുന്നില്‍ വിഷയം കീറാമുട്ടിയാണ്. ചില ടീമുകളെങ്കിലും സ്പോൺസര്‍ഷിപ്പ് പ്രതിസന്ധി നേരിടുന്നുണ്ട്.
ദല്‍ഹി ടീമിെൻറ ഒരു സ്പോൺസര് പിന്മാറിയത് വലിയ തിരിച്ചടിയായി. ഇന്ത്യയിലെ വേനല്‍ക്കാലമായ മാര്‍ച്ച് മാസത്തില്‍ കളി നടക്കാത്തതിനാല്‍ പരസ്യയിനത്തില്‍ തങ്ങള്‍ക്ക് വലിയ നേട്ടമുണ്ടാകില്ലെന്ന വാദമുന്നയിച്ച് പ്രമുഖ ശീതികരണ കമ്പനിയാണ് പിന്മാറിയത്.
വരാനിരിക്കുന്ന നല്ല കാലം ഈ നഷ്ടങ്ങളെയെല്ലാം മറികടക്കാന്‍ അവസരമൊരുക്കും എന്ന പ്രതീക്ഷയിലാണ് മരുഭൂമിയിലെ സ്റ്റേഡിയത്തില്‍ രാത്രി പകലാക്കി ക്രിക്കറ്റിെൻറ പൂരം തീര്‍ക്കുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.