ലോകത്തിലെ ഏറ്റവും മികച്ച പുരുഷൻ, അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തരുത്; മൗനം വെടിഞ്ഞ് സൈറ ബാനു

സംഗീത സംവിധായകൻ എ. ആർ റഹ്മാനെതിരെയുള്ള വ്യാജ പ്രചരണങ്ങൾ അവസാനിപ്പിക്കണമെന്ന് സൈറ ബാനു. അദ്ദേഹം വളരെ നല്ല മനുഷ്യനാണെന്നും മികച്ച വ്യക്തിത്വയാണെന്നും സൈറ മാധ്യമങ്ങൾക്കായി അയച്ച ശബ്ദ സന്ദേശത്തിൽ പറഞ്ഞു. നിലവിൽ ചികിത്സയുടെ ഭാഗമായി മുംബൈയിൽ ആണെന്നും ഉടൻ ചെന്നൈയിൽ തിരിച്ചെത്തുമെന്നും സൈറ പറയുന്നു. സൈറ റഹ്മാൻ ഇവിടെയുണ്ട് എന്ന് പറഞ്ഞുകൊണ്ടാണ് ഓഡിയോ ക്ലിപ്പ് ആരംഭിക്കുന്നത്.

' ഞാൻ ഇപ്പോൾ മുംബൈയിലാണുള്ളത്. കഴിഞ്ഞ രണ്ടു മാസമായി ശരീരിക ബുദ്ധുമുട്ടുണ്ടായിരുന്നു.മുഴുവൻ യൂട്യൂബർമാരോടും തമിഴ് മാധ്യമങ്ങളോടും ഞാൻ അഭ്യർഥിക്കുന്നു, ദയവായി അദ്ദേഹത്തിനെതിരെ മോശമായി ഒന്നും പറയരുത്, ലോകത്തിലെ ഏറ്റവും മികച്ച പുരുഷനാണ്..

ആരോഗ്യപ്രശ്നത്തെ തുടർന്നാണ് ചെന്നൈയിൽ നിന്ന് മാറി നിൽക്കുന്നത്. ഇപ്പോൾ ചികിത്സയുമായി ബന്ധപ്പെട്ട് മുംബൈയിലാണ്. അദ്ദേഹം വളരെ മികച്ച മനുഷ്യനാണ്. ചികിത്സക്ക് ശേഷം ചെന്നൈയിലേക്ക് തിരികെ വരും. റഹ്മാന്റെ തിരക്കുകൾക്കിടയിൽ ബുദ്ധിമുട്ടിക്കാൻ താല്പര്യപ്പെടുന്നില്ല. ജീവിതത്തിൽ ഏറ്റവും അധികം വിശ്വാസം റഹ്മാനെയാണ്‌.എന്റെയും അദ്ദേഹത്തിന്റെയും സ്വകാര്യത മാനിക്കണം. വളരെ ദുഷ്‌കരമായ മുഹൂര്‍ത്തങ്ങളിലൂടെയാണ് ഞങ്ങൾ കടന്നുപോകുന്നത്. ഇരുവരും സ്‌നേഹത്തോടെയും നൂറ് ശതമാനം പരസ്പരധാരണയോടെയും എടുത്ത തീരുമാനമാണിത്. അതിനാൽ അദ്ദേഹത്തിന്‍റെ പേര് കളങ്കപ്പെടുത്തുന്ന പ്രചരണങ്ങൾ ദയവായി നിർത്തണമെന്ന് അഭ്യർഥിക്കുന്നു. അദ്ദേഹമൊരു രത്നമാണ്'- സൈറ ബാനു പറയുന്നു.

സൈറയുടെ അഭിഭാഷകയാണ് വാർത്തക്കുറിപ്പിലൂടെ വിവാഹമോചനത്തെക്കുറിച്ച് ആദ്യം വെളിപ്പെടുത്തിയത്. പിന്നാലെ റഹ്മാനും വേര്‍പിരിയല്‍ സംബന്ധിച്ച് പ്രതികരണം നടത്തി. "മുപ്പത് വര്‍ഷം പൂര്‍ത്തിയാക്കുമെന്ന് ഞങ്ങൾ പ്രതീക്ഷിച്ചിരുന്നു, എന്നാൽ എല്ലാത്തിനും അദൃശ്യമായ ഒരു അന്ത്യം ഉണ്ടെന്ന് തോന്നുന്നു. തകർന്ന ഹൃദയങ്ങളുടെ ഭാരത്താൽ ദൈവത്തിന്‍റെ സിംഹാസനം പോലും വിറപ്പിക്കും. എന്നിട്ടും, ഈ തകർച്ചയിൽ, ഞങ്ങൾ അർത്ഥം തേടുന്നു, തകര്‍ന്നത് കൂട്ടിയോജിപ്പിക്കാന്‍ സാധിച്ചില്ല. ഞങ്ങളുടെ സുഹൃത്തുക്കളോട്, ഈ ദുർബലമായ അവസ്ഥയിലൂടെ ഞങ്ങൾ സഞ്ചരിക്കുമ്പോൾ നിങ്ങളുടെ ദയയ്ക്കും ഞങ്ങളുടെ സ്വകാര്യതയെ മാനിച്ചതിനും നന്ദി" എന്നാണ് റഹ്മാന്‍ തന്‍റെ എക്സിൽ കുറിച്ചത്.

Tags:    
News Summary - Saira Banu reveals why she ‘wanted to take a break from AR Rahman’, calls him 'gem of a person’

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.