അബൂദബി: കേരള സോഷ്യൽ സെന്‍റർ സംഘടിപ്പിച്ച രണ്ടാമത് ഇൻഡോർ ബാഡ്‌മിന്‍റൺ ടൂർണമെന്‍റ് സമാപിച്ചു. നവംബർ 5, 6 തീയതികളിൽ ലെവൽ-എ, ലെവൽ-ബി വിഭാഗങ്ങളായാണ് മത്സരം നടന്നത്.കെ.എസ്.സി പ്രസിഡന്‍റ് വി.പി. കൃഷ്ണകുമാർ അധ്യക്ഷത വഹിച്ചു. സ്പോർട്സ് വിഭാഗത്തിന്‍റെ നേതൃത്വത്തിൽ നടന്ന മത്സരം സോർബസ് ഫെർണാണ്ടസും ലാലി ഡിസ്‌നിയും നിയന്ത്രിച്ചു.
ലെവൽ-എ വിഭാഗത്തിൽ ഹരിയും ഷബീബും നയിച്ച അമിഗോസ് ഒന്നാം സ്ഥാനം കരസ്ഥമാക്കിയപ്പോൾ രണ്ടാം സ്ഥാനം ഷഹീറും ഷംനാദും നയിച്ച എസ് ആൻഡ് എസ് നേടി.ലെവൽ-ബി വിഭാഗത്തിൽ ഒന്നാം സ്ഥാനം മോനിഷും ആന്‍റണിയും നയിച്ച ഫീനിക്സ് അബൂദബിയും രണ്ടാം സ്ഥാനം ബിജിത്തും ഷിജോയിയും നയിച്ച ഫ്ലയിങ് സ്റ്റാറും നേടി.
പ്ലയർ ഓഫ് ദ ടൂർണമെന്റായി അമിഗോസ് ടീമിന്‍റെ ഹരിയെ തിരഞ്ഞെടുത്തു.ജന. സെക്രട്ടറി ഷെറിൻ വിജയൻ, സ്പോർട്സ് സെക്രട്ടറി ഉബൈദ്, അസി. സ്പോർട്സ് സെക്രട്ടറി ലതീഷ് ശങ്കർ എന്നിവർ സമ്മാനദാന ചടങ്ങ് നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.