റിയാദ്: റോയൽ തായ് എംബസിയുടെയും ടീം തായ്ലൻഡിെൻറയും സഹകരണത്തോടെ ലുലു ഹൈപർമാർക്കറ്റിൽ തായ്ലൻഡ് ഹലാൽ ഭക്ഷ്യമേളക്ക് തുടക്കമായി. റിയാദ് മുറബ്ബയിൽ റിയാദ് അവന്യൂ മാളിലെ ലുലു ഹൈപാർമാർക്കറ്റിൽ ഒരുക്കിയ ചടങ്ങിൽ റിയാദിലെ തായ് എംബസി ഹെഡ് ഒാഫ് മിഷൻ സതാന കാഷേംസാൻറ ന ആയുധ്യ മേള ഉദ്ഘാടനം ചെയ്തു. ലുലു സൗദി ഡയറക്ടർ ഷെഹീം മുഹമ്മദ് ചടങ്ങിൽ സംബന്ധിച്ചു.
തായ് ഉൽപന്നങ്ങളുടെ വിപുലമായ ശേഖരം അണിനിരന്ന മേള ഇരു രാജ്യങ്ങൾക്കുമിടയിൽ ഭക്ഷണത്തിലൂടെയും സാംസ്കാരിക മുദ്രകളിലൂടെയും ടൂറിസത്തിലൂടെയും വ്യാപര ബന്ധം പ്രോത്സാഹിപ്പിക്കലാണ് ലക്ഷ്യമിടുന്നത്. തായ്ലൻഡിെൻറ സാംസ്കാരിക, ഭക്ഷണ മേഖലകളുടെ സമ്പന്നമായ പൈതൃകം അവതരിപ്പിക്കുന്ന മേള വിസ്മയകരമാണെന്നും സൗദി അറേബ്യയിലെ സ്വദേശികളും വിദേശികളുമായ മുഴുവനാളുകളും തായ് സ്വാദ് രുചിച്ചറിയാൻ മേള സന്ദർശിക്കണമെന്നും സതാന കാഷേംസാൻറ ന ആയുധ്യ പറഞ്ഞു.
ഗുണമേന്മയുള്ള തായ് ഉൽപന്നങ്ങൾ പ്രദർശിപ്പിക്കാൻ വേദിയൊരുക്കുക മാത്രമല്ല, ഇരുരാജ്യങ്ങൾക്കുമിടയിൽ വ്യാപാര ബന്ധം ശക്തിപ്പെടുത്താനും കൂടുതൽ തൊഴിലവസരങ്ങൾ സൃഷ്ടിക്കാനുമുള്ള മഹത്തായ ദൗത്യം കൂടിയാണ് ലുലു ഇൗ മേള സംഘടിപ്പിക്കുന്നതിലൂടെ ചെയ്യുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഒരാഴ്ച നീളുന്ന മേളയിലൂടെ 1200 ലേറെ തായ് ഉൽപന്നങ്ങൾക്ക് പ്രത്യേക വിലക്കിഴിവും മറ്റ് ആനുകൂല്യങ്ങളും ഒൗട്ട്ലെറ്റുകളിൽ നിന്ന് നേരിട്ടും ഒാൺലൈൻ ഷോപ്പിങ്ങിലും ലഭിക്കും. തത്സമയ പാചക പരിപാടികളും തായ് വിനോദസഞ്ചാരത്തെ പരിചയപ്പെടുത്തുന്ന സ്റ്റാളുകളും മേളയുടെ ഭാഗമായി റിയാദ് അവന്യൂ മാളിൽ ഒരുക്കിയിട്ടുണ്ട്. ജനുവരി 19ന് മേള സമാപിക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.