ഗുജറാത്ത് കോളജിൽ റാഗിങ്ങിനിടെ മെഡിക്കൽ വിദ്യാർഥിക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തിലെ പത്താൻ ജില്ലയിലെ ജി.എം.ഇ.ആർ.എസ് മെഡിക്കൽ കോളജിൽ റാഗിങ്ങിനിടെ എം.ബി.ബി.എസ് വിദ്യാർഥി മരിച്ചു. അനിൽ മെതാനിയ (18) എന്ന വിദ്യാർഥിയാണ് മരിച്ചത്. ശനിയാഴ്ച രാത്രിയായിരുന്നു സംഭവം.

സീനിയർ വിദ്യാർഥികൾ ചേർന്ന് ജൂനിയറായ അനിലിനെ റാഗ് ചെയ്തിരുന്നു. മൂന്ന് മണിക്കൂറോളം അനിലിനെ നിർത്തിയതായി കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റിയുടെ റിപ്പോർട്ടിൽ പറയുന്നു. ഇതിന് പിന്നാലെ വിദ്യാർഥി ബോധരഹിതനായി വീഴുകയും മരിക്കുകയുമായിരുന്നു.

കോളജിൽ സീനിയർ വിദ്യാർഥികളുടെ ക്രൂരമായ റാഗിങ് നടക്കുന്നതായി ജൂനിയർ വിദ്യാർഥികൾ പറഞ്ഞു. സംഭവത്തിൽ കോളജിലെ ആന്‍റി റാഗിങ് കമ്മിറ്റി പൊലീസിൽ പരാതി നൽകിയിട്ടുണ്ട്. സംഭവത്തിൽ ഉൾപ്പെട്ട സീനിയർ വിദ്യാർഥികൾക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് കോളജ് ഡീൻ ഡോ. ഹാർദിക് ഷാ പറഞ്ഞു. 

Tags:    
News Summary - Gujarat medical student dies during ragging

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.