'ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', ഫേസ്ബുക്ക് പോസ്റ്റിട്ട് ജെ.സി.ബിയുടെ കൈകളിൽ തൂങ്ങി പ്രവാസി മലയാളിയുടെ മരണം

പത്തനംതിട്ട സ്വദേശി ഒമാനിലെ നിസ്​വയിൽ മരിച്ച സംഭവത്തിൽ ഞെട്ടലിലാണ് സുഹൃത്തുക്കൾ. ജെ.സി.ബി ഒാപറേറ്ററായിരുന്ന കോന്നി പയ്യാനമൺ സ്വദേശി പ്രശാന്ത്​ തമ്പിയാണ്​ (33) മരിച്ചത്​. മരിക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പ് ആത്മഹത്യ ചെയ്യാന്‍ പോകുന്നതിനെ സൂചിപ്പിച്ച് ഫേസ്ബുക്കിൽ പോസ്റ്റിട്ടിരുന്നു.

'അർഹതയില്ലാത്തവർ അങ്ങോട്ട്‌ മാറി നിൽക്ക്, ഇവിടെ ഏട്ടൻ കാണിക്കും മരിക്കുന്നത് എങ്ങനെ എന്ന്', വെള്ളിയാഴ്ച രാത്രി പന്ത്രണ്ടരയോടെ പ്രശാന്ത് ഫേസ്ബുക്കില്‍ കുറിച്ചത് ഇങ്ങനെയായിരുന്നു. ആദ്യം തമാശ രീതിയിലാണ് പോസ്റ്റ് എല്ലാവരും കണ്ടത്. പിന്നാലെ മണിക്കൂറുകൾക്കകം മരണവാർത്തയുമെത്തി.

ഇബ്രയിൽ ജോലി ചെയ്​തിരുന്ന പ്രശാന്ത്​ ഒന്നര മാസം മുമ്പാണ്​ നിസ്​വയിലേക്ക്​ വന്നത്​. പോസ്​റ്റ്​ ഇട്ട ശേഷം ജെ.സി.ബിയുടെ കൈ ഉയർത്തി അതിൽ തൂങ്ങുകയായിരുന്നു. അവിവാഹിതനാണ്​. നിസ്​വ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിട്ടുള്ള മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നതിനുള്ള ശ്രമങ്ങൾ നടന്നുവരുകയാണ്.

Tags:    
News Summary - Pathanamthitta Native in suicide in onam

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.