സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് അ​മീ​റാ​ത്ത് വി​ലാ​യ​ത്തി​ലെ സു​ൽ​ത്താ​ൻ ഫൈ​സ​ൽ ബി​ൻ തു​ർ​ക്കി ബോ​യ്‌​സ് സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ച​പ്പോ​ൾ

സു​ൽ​ത്താ​ന് ഫൈ​സ​ൽ ബി​ൻ തു​ർ​ക്കി ബോ​യ്‌​സ് സ്‌​കൂ​ളി​ൽ വ​ര​വേ​ൽ​പ്

മ​സ്‌​ക​ത്ത്: സു​ൽ​ത്താ​ൻ ഹൈ​തം ബി​ൻ താ​രി​ഖ് മ​സ്‌​ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ അ​മീ​റാ​ത്ത് വി​ലാ​യ​ത്തി​ലു​ള്ള സു​ൽ​ത്താ​ൻ ഫൈ​സ​ൽ ബി​ൻ തു​ർ​ക്കി ബോ​യ്‌​സ് സ്‌​കൂ​ൾ സ​ന്ദ​ർ​ശി​ച്ചു. വി​ദ്യാ​ഭ്യാ​സ പ്ര​ക്രി​യ​യു​ടെ പു​രോ​ഗ​തി​യും സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളു​ടെ വൈ​ജ്ഞാ​നി​ക​വും ബോ​ധ​പ​ര​വു​മാ​യ വ​ശ​ങ്ങ​ളെ സ​മ്പ​ന്ന​മാ​ക്കു​ന്ന​തി​ന് ന​ട​പ്പി​ലാ​ക്കു​ന്ന ആ​ധു​നി​ക പ​രി​പാ​ടി​ക​ൾ നി​രീ​ക്ഷി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ​യാ​യി​രു​ന്നു സ​ന്ദ​ർ​ശ​നം.

സു​ൽ​ത്താ​നെ വി​ദ്യാ​ഭ്യാ​സ മ​ന്ത്രി​യും മ​ന്ത്രാ​ല​യ​ത്തി​ലെ നി​ര​വ​ധി ഉ​ദ്യോ​ഗ​സ്ഥ​രും ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. സു​ൽ​ത്താ​നെ സ്വാ​ഗ​തം ചെ​യ്തു വി​ദ്യാ​ർ​ഥി​ക​ളി​ലൊ​രാ​ൾ ക​വി​ത​യും ആ​ല​പി​ച്ചു. ഒ​രു വി​ദ്യാ​ർ​ഥി അ​വ​ത​രി​പ്പി​ച്ച സ്കൂ​ളി​ന്‍റെ ഒ​രു ഹ്ര​സ്വ അ​വ​ലോ​ക​നം സു​ൽ​ത്താ​ൻ ശ്ര​ദ്ധി​ച്ചു. അ​തി​നു​ശേ​ഷം അ​ദ്ദേ​ഹം സ്കൂ​ളി​ന്‍റെ ഡി​പ്പാ​ർ​ട്ട്‌​മെ​ന്‍റു​ക​ളി​ലും സൗ​ക​ര്യ​ങ്ങ​ളി​ലും പ​ര്യ​ട​നം ന​ട​ത്തി. ക്ലാ​സ് മു​റി​ക​ളി​ലും പ​ഠ​ന കേ​ന്ദ്ര​ങ്ങ​ളി​ലും ല​ബോ​റ​ട്ട​റി​യി​ലും ചി​ല ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ത്തു.

ആ​ർ​ട്ടി​ഫി​ഷ്യ​ൽ ഇ​ന്‍റ​ലി​ജ​ൻ​സ് ഉ​ൾ​പ്പെ​ടെ​യു​ള്ള സാ​മ്പ​ത്തി​ക സം​സ്‌​കാ​രം, സം​രം​ഭ​ക​ത്വം, തൊ​ഴി​ല​ധി​ഷ്ഠി​ത, സാ​ങ്കേ​തി​ക വി​ദ്യാ​ഭ്യാ​സ പാ​ത​ക​ളി​ൽ സ്‌​കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ ന​ട​പ്പാ​ക്കി​യ മാ​തൃ​ക​ക​ളും പ്ര​വ​ർ​ത്ത​ന​ങ്ങ​ളും ഉ​ൾ​പ്പെ​ടു​ത്തി സം​ഘ​ടി​പ്പി​ച്ച പ്ര​ദ​ർ​ശ​ന​ത്തെ​ക്കു​റി​ച്ചും സു​ൽ​ത്താ​ന് വി​വ​രി​ച്ചു. ഫൈ​ൻ ആ​ർ​ട്‌​സ് ഹാ​ളി​ൽ ന​ട​ന്ന വ​ർ​ക്ക്‌​ഷോ​പ്പി​ലും സ്‌​പോ​ർ​ട്‌​സ് ക്ലാ​സി​ലും സു​ൽ​ത്താ​ൻ പ​ങ്കെ​ടു​ത്തു. മ​സ്ക​ത്ത് ഗ​വ​ർ​ണ​റേ​റ്റി​ലെ വി​വി​ധ സ്കൂ​ളു​ക​ളി​ൽനി​ന്നു​ള്ള ഒ​രു കൂ​ട്ടം അ​ധ്യാ​പ​ക​രു​മാ​യും വി​ദ്യാ​ർ​ഥി​ക​ളു​മാ​യും കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​ക​യും വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ അ​വ​രു​ടെ സം​രം​ഭ​ങ്ങ​ളും നേ​ട്ട​ങ്ങ​ളും അ​ഭി​പ്രാ​യ​ങ്ങ​ളും കേ​ൾ​ക്കു​ക​യും ചെ​യ്തു.

Tags:    
News Summary - Sultan Haitham Bin Tariq Visited Sultan Faisal bin Turki Boys School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.