ഏറ്റവും പുതിയ പെർഫോമൻസ് സ്മാർട്ട്‌ഫോണുമായി പോകോ

ദുബൈ: പ്രമുഖ സ്മാർട്ട്ഫോൺ നിർമാതാക്കളായ പോക്കോ ഗ്ലോബൽ പോകോ എം3 എന്ന പേരിൽ ഏറ്റവും പുതിയ പെർഫോമൻസ് സ്മാർട്ട് ഫോൺ മിഡിലീസ്റ്റിലെ വിപണിയിൽ അവതരിപ്പിച്ചു. ശക്തമായ 48 എംപി ട്രിപ്പിൾ ക്യാമറ, 6,000 എംഎഎച്ച് ബാറ്ററി, മനോഹരമായ എഫ്‌എച്ച്‌ഡി + സ്മാർട്ട്‌ഫോൺ ഡിസ്‌പ്ലേ, ക്വാൽകോം സ്‌നാപ്ഡ്രാഗൺ, 662 ചിപ്‌സെറ്റ് എന്നിവയാണ് പ്രധാന സവിശേഷതകൾ.

പുതിയ സ്മാർട്ട്ഫോൺ വിപണിയിലിറക്കിയതോടെ പോക്കോ ഗ്ലോബൽ ഒരു സ്വതന്ത്ര ബ്രാൻഡായി ഒരു പുതിയ യുഗത്തിലേക്ക് കടന്നിരിക്കുകയാണ്. 2018ൽ പുറത്തിറക്കിയ ആദ്യത്തെ പോക്കോ എഫ്1 സ്മാർട്ട്ഫോൺ മൂന്ന് വർഷത്തിനുള്ളിൽ 35ലധികം വിപണികളിലാണ് സ്ഥാന പിടിച്ചത്. 2.2 ദശലക്ഷത്തിലധികം കയറ്റുമതിയും നടന്നിരുന്നു.

ഏറ്റവും വലിയ ബാറ്ററി ശേഷി ഉറപ്പുനൽകുന്ന പോകോ എം3 ഏറ്റവും ഉത്സാഹമുള്ള ഗെയിമർമാർക്ക് പോലും 6,000 എംഎഎച്ച് ഹൈ ചാർജ് സൈക്കിൾ ബാറ്ററി ഉപയോഗിച്ച് ദിവസം മുഴുവൻ ബ്രൗസ് ചെയ്യാനും കണക്റ്റ് ചെയ്യാനും സ്ട്രീം ചെയ്യാനും പൂർണമായി പവർ അനുവദിക്കും. മിതമായ ഉപയോഗത്തിൽ ഫോൺ 5 ദിവസത്തിൽ കൂടുതൽ ചാർജ് നീണ്ടുനിൽക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. എംഐയുഐ അൾട്രാ ബാറ്ററി സേവിങ് മോഡും 18 W ഫാസ്റ്റ് ചാർജും ഉപയോഗിച്ച് യാത്രയ്ക്കിടയിലുള്ള ഉപയോക്താക്കൾക്ക് വേഗതയേറിയതും സ്ഥിരതയാർന്നതുമായ ചാർജിംഗ് വേഗത പോകോ എം3 നൽകുന്നു. 22.5 W ഇൻ-ബോക്സ് ചാർജറുള്ള ഈ ഉപകരണം റിവേഴ്സ് വയർഡ് ചാർജിങ്ങിനെ പിന്തുണക്കുന്നു, ഇത് മെച്ചപ്പെട്ട സൗകര്യമാണ് വാഗ്ദാനം ചെയ്യുന്നത്.

2340x1080 ഉയർന്ന റെസല്യൂഷനോടു കൂടിയ 6.53 എഫ്‌എച്ച്‌ഡി + സ്മാർട്ട്‌ഫോൺ ഡിസ്‌പ്ലേയാണ് മറ്റൊരു പ്രത്യേകത. ആന്‍റി-ഫിംഗർപ്രിൻറ് ടെക്സ്ചർഡ് ബാക്ക് കവർ സുരക്ഷിതമാക്കിയിട്ടുണ്ട്. ഭാരം കുറഞ്ഞതായതിനാൽ ഉപയോഗിക്കാൻ സൗകര്യവുമുണ്ട്. ഒരു ഫ്രണ്ട് സ്ക്രീൻ ഡിസൈൻ പ്രാപ്തമാക്കുന്ന സൈഡ് മൗണ്ട് ചെയ്ത ഫിംഗർപ്രിൻറ് സെൻസറാണ് പോക്കോ എം3യിൽ സജ്ജീകരിച്ചിരിക്കുന്നത്. പോക്കോ എം3 കണ്ണിന് പ്രയാസമില്ലാതെ മണിക്കൂറുകളോളം വീഡിയോ കാണുന്നതിനും പ്രത്യേജ സജ്ജീകരണം ഉൾപെടുത്തിയിട്ടുണ്ട്. അതിമനോഹരമായ ഇൻഡോർ വിനോദ അനുഭവത്തിനൊപ്പം ശക്തമായ ബാസിനൊപ്പം മികച്ച ശബ്‌ദം നൽകുന്നു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.