യു.എ.ഇയി​ലെ തീയറ്ററുകൾ നാളെ മുതൽ 'ഹൗസ്​ ഫുൾ'

ദുബൈ: യു.എ.ഇയിലെ തീയറ്ററുകൾക്ക്​ നാളെ മുതൽ പൂർണശേഷിയിൽ പ്രവർത്തിക്കാം. രാജ്യത്തെ കോവിഡ്​ നിയന്ത്രണങ്ങളിൽ ഇളവ്​ വരുത്തുന്ന പശ്​ചാത്തലത്തിലാണ്​ തീയറ്ററുകളിൽ പൂർണമായും പ്രേക്ഷകരെ കയറ്റാൻ അനുമതി നൽകിയത്​. കോവിഡിന് ശേഷം ആദ്യമായാണ് തിയേറ്ററുകളിലെ സീറ്റിങ് നിയന്ത്രണം ഒഴിവാക്കുന്നത്.


ഈ മാസം പകുതി മുതൽ വിനോദപരിപാടികളും ടൂറിസം പരിപാടികളും വേദികളുടെ പൂർണശേഷിയിൽ ആളുകളെ പങ്കെടുപ്പിച്ച് നടത്താൻ ദേശീയ ദുരന്ത നിവാരണ സമിതി അനുമതി നൽകിയിരുന്നു. ഇതിന്‍റെ പശ്​ചാത്തലത്തിലാണ്​ തീയറ്ററുകൾ പൂർണ ശേഷിയിലേക്ക്​ മാറുന്നത്​. നിലവിൽ രണ്ട്​ സീറ്റുകൾക്ക്​ ശേഷം ഓരോ സീറ്റുകൾ ഒഴിച്ചിടുന്ന രീതിയിലാണ്​ തീയറ്ററുകൾ പ്രവർത്തിക്കുന്നത്​.

Tags:    
News Summary - Theaters in UAE 'House Full' from tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.