മനാമ: കെ.എം.സി.സി ബഹ്‌റൈന്‍ മുന്‍ സംസ്ഥാന പ്രസിഡൻറും സാമൂഹിക, രാഷ്ട്രീയ രംഗങ്ങളില്‍ നിറസാന്നിധ്യവുമായിരുന്ന പി.പി.എം കുനിങ്ങാടിൻെറ ഒന്നാം ഓർമദിനത്തോടനുബന്ധിച്ച് സംസ്ഥാന കമ്മിറ്റിയുടെ നേതൃത്വത്തില്‍ അനുസ്മരണം സംഘടിപ്പിച്ചു. സൂം വഴി നടന്ന ഓണ്‍ലൈന്‍ സംഗമം കെ.എം. ഷാജി എം.എല്‍.എ ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി ബഹ്‌റൈന്‍ സംസ്ഥാന പ്രസിഡൻറ് ഹബീബ് റഹ്മാന് അധ്യക്ഷത വഹിച്ചു. ബഹ്റൈൻ എന്നു പറഞ്ഞാൽ ഓർമയിൽ എന്നും ആദ്യം ഓടിയെത്തുന്നത് പി.പി.എം കുനിങ്ങാട് എന്ന വ്യക്തിയും ആ സ്നേഹവുമാണെന്ന് കെ.എം. ഷാജി പറഞ്ഞു. പ്രവാസത്തിൻെറ ഏറ്റവും ദുരിതപൂർണമായ കാലത്ത് അദ്ദേഹം നടത്തിയിട്ടുള്ള പ്രവർത്തനങ്ങൾ വാക്കുകൾക്കതീതമാണ്. കോവിഡ്കാലത്തെ കെ.എം.സി.സിയുടെ ഇടപെടലുകളെയും കെ.എം. ഷാജി പ്രശംസിച്ചു.
ലോകം മുഴുവൻ തീക്ഷ്ണമായ പരീക്ഷണങ്ങളിലൂടെ കടന്നുപോയപ്പോഴും പതറാതെ പ്രവാസിസമൂഹം കൈവരിച്ചിട്ടുള്ള കരുത്ത് ലോകത്തിന് മുഴുവൻ മാതൃകയാണ്. കോവിഡ് ഭയാശങ്കകൾക്കിടയിലും പ്രവാസികൾ കാണിച്ച അതിജീവനത്തിൻെറ കരുത്ത് അത്ഭുതപ്പെടുത്തുന്നതാണെന്നും അദ്ദേഹം പറഞ്ഞു. കുട്ടുസ മുണ്ടേരി, എസ്.വി. ജലീല്‍, സി.കെ. അബ്ദുറഹ്മാൻ, ടി. അന്തുമാന്‍, ആലിയ ഹമീദ് ഹാജി, അലി കൊയിലാണ്ടി, ടി.പി. മുഹമ്മദ് അലി, യൂസഫ് കൊയിലാണ്ടി, പി.പി.എ. റഹ്‌മാൻ തുടങ്ങിയവര്‍ സംസാരിച്ചു. ബഹ്‌റൈന്‍ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അസൈനാര്‍ കളത്തിങ്കല്‍ സ്വാഗതവും ഗഫൂര്‍ കയ്പമംഗലം നന്ദിയും പറഞ്ഞു. മുസ്തഫ കെ.പി, ഷാഫി പാറക്കട്ട, എ.പി. ഫൈസൽ, ഒ.കെ. കാസിം, എം.എ. റഹ്‌മാൻ തുടങ്ങിയവർ നേതൃത്വം നൽകി. മൻസൂർ പി.വി. യോഗം നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.