മനാമ: കപ്പൽ ചരക്കുനീക്കത്തിന് പ്രതിസന്ധി തുടരവെ 2000 ആടുകളുമായി ഷിപ്മെന്റ് ബഹ്റൈനിലെത്തി. ഒമാനിൽനിന്നു സോമാലിയൻ ആടുകളാണ് രാജ്യത്തെത്തിയിട്ടുള്ളത് ട്രാഫ്കോക്കു കീഴിലുള്ള ഒരു കമ്പനിയാണ് റമദാന് മുന്നോടിയായി ആടുകളെ ഓർഡർ ചെയ്തിരുന്നത്. ഫെബ്രുവരി ആദ്യത്തിലാണ് ഇതിന് കരാറായിരുന്നത്. സോമാലിയയിൽനിന്ന് ഒമാനിലേക്കും അവിടെനിന്ന് ബഹ്റൈനിലേക്കും എത്തിക്കുന്ന രീതിയിലാണ് പ്ലാൻ ചെയ്തിരുന്നത്. ആവശ്യമായ പരിശോധനകൾക്കുശേഷം പൊതുവിപണിയിൽ വിൽപനക്കായി ആടുകളെ എത്തിക്കുമെന്ന് കമ്പനി വൃത്തങ്ങൾ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.