ഇന്ത്യന്‍ സ്കൂള്‍ ഭരണസമിതി  രാജിവെക്കണമെന്ന് യു.പി.പി 

മനാമ: ഇന്ത്യന്‍ സ്കൂള്‍ ഭരണം പൂര്‍ണമായും കുത്തഴിഞ്ഞ സാഹചര്യത്തില്‍ ഭരണ സമിതി രക്ഷിതാക്കളോട് മാപ്പ് പറഞ്ഞ് രാജിവെക്കണമെന്നും തങ്ങള്‍ ആറുമാസം കൊണ്ട് സ്കൂള്‍ നേരിടുന്ന സകല പ്രശ്നങ്ങളും പരിഹരിക്കാമെന്നും യു.പി.പി വാര്‍ത്തക്കുറിപ്പില്‍ പറഞ്ഞു. രക്ഷിതാക്കള്‍ക്ക് കപട വാഗ്ദാനങ്ങള്‍ നല്‍കിയും പഴയ കമ്മിറ്റിക്ക് എതിരെ  നുണപ്രചരണം നടത്തിയും, മുന്‍ ചെയര്‍മാനെ വ്യക്തിപരമായി അധിക്ഷേപിച്ചും അധികാരത്തിലേറിയവര്‍ ഇന്ന് എന്തുചെയ്യണമെന്നറിയാതെ നട്ടം തിരിയുന്ന അവസ്ഥയാണ് കാണുന്നത്. വിദ്യാഭ്യാസ സംവിധാനം ആകെ തകര്‍ന്ന നിലയിലാണ്്. മുതിര്‍ന്ന ക്ളാസുകളില്‍ പോലും ഹിന്ദി, ഇംഗ്ളീഷ്, വിഷയങ്ങള്‍ എടുക്കാന്‍ അധ്യാപകരില്ല. സ്കൂള്‍-ട്രാന്‍സ്പോര്‍ട് ഫീസുകള്‍ കൂട്ടി സാധാരണക്കാരെ ബുദ്ധിമുട്ടിക്കാനുള്ള നീക്കം എന്തുവില കൊടുത്തും യു.പി.പി എതിര്‍ക്കും. സകല രക്ഷിതാക്കളും ഇക്കാര്യത്തില്‍ യു.പി.പിയുമായി സഹകരിക്കണമെന്നും നേതാക്കള്‍ ആവശ്യപ്പെട്ടു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT