മനാമ: ബഹ്റൈനിലെ ഏറ്റവും വലിയ കമ്മ്യൂണിറ്റി സ്കൂളായ ഇന്ത്യന്‍ സ്കൂള്‍ ‘യുനെസ്കോ’ അസോസിയേറ്റഡ് സ്കൂള്‍ ശൃംഖലയില്‍ അംഗമായി.
181 രാജ്യങ്ങളിലായി 10,000 സ്കൂളുകളാണ് ഈ ശൃംഘലയിലുള്ളത്. ‘യുനെസ്കോ’യുമായി സഹകരിക്കാനായതില്‍ അതിയായ സന്തോഷമുണ്ടെന്ന് ഇന്ത്യന്‍ സ്കൂള്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പറഞ്ഞു. ‘യുനെസ്കോ’ മുന്നോട്ടുവക്കുന്ന ‘സുസ്ഥിര വികസനവും പരിസ്ഥിതിയും’ എന്ന ആശയം വിദ്യാര്‍ഥികളിലത്തെിക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം നല്‍കുമെന്നും ഈ മാസം അവസാനം നടക്കാനിരിക്കുന്ന മെഗാ ഫെയറില്‍ ഈ ആശയം മുന്‍നിര്‍ത്തിയുള്ള പ്രദര്‍ശനമൊരുക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഇന്‍റര്‍കള്‍ചറല്‍ ലേണിങ്, സമാധാനവും മനുഷ്യാവകാശവും, സുസ്ഥിര വികസനം മുന്‍നിര്‍ത്തിയുള്ള വിദ്യാഭ്യാസം, യു.എന്നിന്‍െറ മുന്‍ഗണനകള്‍ എന്നീ കാര്യങ്ങളിലാണ് ഈ ശൃംഘലയില്‍ അംഗമായ സ്കൂളുകള്‍ ശ്രദ്ധ ചെലുത്തുന്നത്.
ഇത്തരം വിഷയങ്ങളില്‍ അക്കാദമിക കാര്യങ്ങളില്‍ ഉള്‍പ്പെടുത്താന്‍ ഈ സ്കൂളുകള്‍ ശ്രദ്ധ ചെലുത്തും. ഇതിനോടൊപ്പം അന്താരാഷ്ട്ര തലത്തിലുള്ള ദിനാചരണങ്ങള്‍ നടത്തും. യുനെസ്കോയുമായി ബന്ധപ്പെട്ട വിദ്യാഭ്യാസ പദ്ധതികളുമായി സഹകരിക്കുകയും ചെയ്യും.
പുതിയ അംഗീകാരം സ്കൂളിലെ അധ്യാപകര്‍ക്കും വിദ്യാര്‍ഥികള്‍ക്കും ഒരുപോലെ ഉപകാരപ്പെടുമെന്ന് കരുതുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.