മനാമ: കടുത്ത ചൂടില്‍ ആരോഗ്യ പ്രശ്നങ്ങള്‍ നേരിടുന്നവരുടെ എണ്ണം ഗണ്യമായി വര്‍ധിച്ചതായി ആരോഗ്യമേഖയിലുള്ളവര്‍ വ്യക്തമാക്കി. ചൂടുമായി ബന്ധപ്പെട്ട് ആശുപത്രികളിലത്തെുന്ന കേസുകളില്‍ വന്‍ വര്‍ധനയാണുണ്ടായത്.
ഈ സാഹചര്യത്തില്‍ ആരോഗ്യപരിപാലനത്തിന്‍െറ സന്ദേശമത്തെിക്കുന്ന കൂടുതല്‍ കാമ്പയിനുകള്‍ നടത്തേണ്ടത് അനിവാര്യമാണെന്ന് ആരോഗ്യമേഖലയിലുള്ളവരും സാമൂഹിക പ്രവര്‍ത്തകരും കരുതുന്നു. ജൂലൈ ഒന്നിനും 28നുമിടയില്‍ സല്‍മാനിയ മെഡിക്കല്‍ കോംപ്ളക്സില്‍ അത്യുഷ്ണവുമായി ബന്ധപ്പെട്ട 32 കേസുകളാണ് വന്നത്.
ഇതില്‍ ഒരു രോഗിയെ ഐ.സി.യുവില്‍ പ്രവേശിപ്പിക്കേണ്ടി വന്നു. ജൂണില്‍ ഇത്തരം ഒമ്പതുകേസുകള്‍ മാത്രമാണ് വന്നതെന്ന് ആശുപത്രി എമര്‍ജന്‍സി വിഭാഗത്തിലെ ഡോ.പി.വി.ചെറിയാന്‍ പറഞ്ഞു. താപനില 40ഉം അതിന് മുകളിലുമാകുമ്പോള്‍ തന്നെ, അന്തരീക്ഷത്തിലെ ജലാംശവും (ഹ്യുമിഡിറ്റി) കൂടി ചേരുമ്പോഴുള്ള ചൂട് രേഖപ്പെടുത്തിയതിനേക്കാള്‍ എത്രയോ അധികം വരുമെന്ന് ഈ രംഗത്തുള്ളവര്‍ പറയുന്നു.
വേനലിനൊപ്പം ഹ്യുമിഡിറ്റിയും വര്‍ധിച്ചതുമൂലം വിങ്ങുന്ന അവസ്ഥയാണ് നിലനില്‍ക്കുന്നത്.കാലത്തു തന്നെ തുടങ്ങുന്ന ചൂടിന് അര്‍ധരാത്രി കഴിഞ്ഞാലും ശമനമില്ളെന്ന സ്ഥിതിയാണ്. ചൂടിന്‍െറ ആധിക്യം ഏറ്റവുമധികം ബാധിച്ചത് നിര്‍മാണതൊഴിലാളികളെയാണ്. ജൂലൈ ഒന്നുമുതല്‍ രണ്ടു മാസത്തേക്ക് ഉച്ചസമയത്തെ പുറം ജോലികള്‍ നിരോധിച്ചിട്ടുണ്ടെങ്കിലും അതിന് മുമ്പുള്ള സമയത്തുപോലും ജോലി ചെയ്യാന്‍ പറ്റാത്ത അവസ്ഥയാണ്. ജോലി സമയത്തെ നിയന്ത്രണം പ്രാബല്യത്തില്‍ വന്നതുമുതല്‍ തൊഴിലാളികള്‍ പുലര്‍ച്ചെ നാലു മുതല്‍ ഉച്ച 12 മണി വരെയാണ് സൈറ്റുകളില്‍ ജോലി ചെയ്യുന്നത്. എന്നാല്‍ കഴിഞ്ഞ ഏതാനും ദിവസങ്ങളായി പലരും കാലത്ത് പത്തുമണിയാകുമ്പോഴേക്ക് ജോലി നിര്‍ത്തുകയാണ്. പല തൊഴിലാളികളും സൈറ്റുകളില്‍ തലകറങ്ങി വീഴുന്നതായി റിപ്പോര്‍ട്ടുകളുണ്ട്. രണ്ടു ദിവസം ജോലിക്ക് പോയി പിന്നീട് രണ്ടു ദിവസം ലീവെടുക്കുന്ന രീതിയും ചിലര്‍ തുടരുന്നുണ്ട്. കടുത്ത ചൂടില്‍ നിര്‍ജ്ജലീകരണം ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രശ്നങ്ങള്‍ക്കെതിരെ ജാഗ്രത പാലിക്കണമെന്ന് മന്ത്രാലയ അധികൃതര്‍ നേരത്തെ അഭ്യര്‍ഥിച്ചിട്ടുണ്ട്. ധാരാളം വെള്ളം കുടിക്കുകയും വെയില്‍ കനക്കുന്ന നേരത്ത് പുറത്തിറങ്ങാതിരിക്കുകയും ചെയ്യണമെന്നാണ് അറിയിപ്പില്‍ പറഞ്ഞത്.
കടുത്ത ചൂടിനിടയിലും ഉച്ചസമയത്തെ പുറം ജോലി നിരോധം ലംഘിച്ച സ്ഥാപനങ്ങള്‍ക്കെതിരെ തൊഴില്‍, സാമൂഹിക വികസന മന്ത്രാലയം നടപടിയെടുത്തിട്ടുണ്ട്. നിര്‍ദേശവുമായി 99ശതമാനം സ്ഥാപനങ്ങളും സഹകരിക്കുന്നതായാണ് വിലയിരുത്തല്‍. ഉച്ചസമയത്തെ പുറംജോലി നിരോധം പാലിക്കുന്നുവെന്ന് ഉറപ്പുവരുത്താന്‍ തൊഴില്‍-സാമൂഹിക വികസന മന്ത്രി ജമീല്‍ ബിന്‍ മുഹമ്മദലി ഹുമൈദാന്‍ നേരിട്ട് കഴിഞ്ഞ ദിവസം നിര്‍മാണ സ്ഥലങ്ങളില്‍ മിന്നല്‍ സന്ദര്‍ശനവും നടത്തിയിരുന്നു. തൊഴില്‍-സാമൂഹിക വികസന മന്ത്രാലയത്തിലെ ഉന്നത ഉദ്യോഗസ്ഥരോടൊപ്പമായിരുന്നു അദ്ദേഹത്തിന്‍െറ സന്ദര്‍ശനം.
ഏതെങ്കിലും തരത്തിലുള്ള ലംഘനങ്ങള്‍ ശ്രദ്ധയില്‍ പെട്ടാല്‍ കര്‍ശന നടപടി സ്വീകരിക്കുമെന്ന് അദ്ദേഹം ആവര്‍ത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. 2012ല്‍ പുതിയ തൊഴില്‍ നിയമം വന്നതോടെ, വീട്ടുജോലിക്കാര്‍ക്കും ഈ ഇളവ് ബാധകമാണ്.
നിയമം ലംഘിക്കുന്ന കമ്പനികളില്‍ നിന്ന് 500 ദിനാറില്‍ കുറയാത്ത പിഴ ഈടാക്കാന്‍ നിയമം വ്യവസ്ഥ ചെയ്യുന്നുണ്ട്.
കര്‍ശന പരിശോധനകള്‍ക്കിടിയിലും ചിലയിടങ്ങളില്‍ നിയമലംഘനം നടക്കുന്നതായി സാമൂഹിക പ്രവര്‍ത്തകര്‍ അഭിപ്രായപ്പെട്ടു. പലപ്പോഴും ഫ്രീ വിസക്കാരെയാണ് വെയില്‍ അവഗണിച്ചുള്ള ജോലിക്കായി തൊഴിലുടമകള്‍ ചൂഷണം ചെയ്യുന്നത്.
വേനലിലെ ഉച്ചസമയത്തെ തൊഴില്‍ നിരോധത്തെക്കുറിച്ച് തൊഴിലാളികള്‍ക്കിടയില്‍ ബോധവത്കരണം നടത്താന്‍ കൂടുതല്‍ പദ്ധതികള്‍ ആവിഷ്കരിക്കുമെന്ന് ഇന്ത്യന്‍ എംബസിയുടെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ഐ.സി.ആര്‍.എഫ് ഭാരവാഹികള്‍ കഴിഞ്ഞ ദിവസം മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.