മനാമ: 1924ൽ ആലുവ അദ്വൈതാശ്രമത്തിൽ ശ്രീനാരായണ ഗുരുവിന്റെ നേതൃത്വത്തിൽ നടന്ന സർവമത സമ്മേളനത്തിന്റെ നൂറാം വാർഷികാഘോഷത്തോടനുബന്ധിച്ച് എസ്.എൻ.സി.എസ് മതസൗഹാർദ സമ്മേളനം സംഘടിപ്പിച്ചു.
സിൽവർ ജൂബിലി ഹാളിൽ നടന്ന സമ്മേളനത്തിൽ ആക്ടിങ് ജനറൽ സെക്രട്ടറി ഷൈൻ സി. സ്വാഗതം ആശംസിച്ചു. ആക്ടിങ് ചെയർമാൻ പ്രകാശ്. കെ.പി അധ്യക്ഷത വഹിച്ചു. ബഹ്റൈൻ വിചാർ ഭാരതി കോഓഡിനേറ്റർ ടി. പ്രമോദ്, കെ.എം.സി.സി ജനറൽ സെക്രട്ടറി ഷംസുദ്ദീൻ വെള്ളിക്കുളങ്ങര, സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് കത്തീഡ്രൽ വികാരി ഫാദർ ജേക്കബ് തോമസ് എന്നിവർ പ്രഭാഷകരായിരുന്നു. അജിത പ്രകാശ് ശിവഗിരി തീർഥാടനം വിശകലനം ചെയ്തു സംസാരിച്ചു. ട്രഷറർ കൃഷ്ണകുമാർ വി.കെ നന്ദി പ്രകാശിപ്പിച്ചു. ഷീന ഷിബു മുഖ്യ അവതാരകയായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.