മനാമ: രാജ്യത്ത് ഓരോ വര്‍ഷവും വൈദ്യുത ഉപയോഗം വര്‍ധിച്ചുകൊണ്ടിരിക്കുകയാണെന്ന് വൈദ്യുതി- ജല വിഭവ മന്ത്രി ഡോ. അബ്ദുല്‍ ഹസന്‍ മിര്‍സ. നിലവിലെ അവസ്ഥ പരിഗണിച്ചാല്‍ 2030 ആകുമ്പോഴേക്കും ഇപ്പോഴുള്ളതിന്‍െറ ഇരട്ടിയിലധികം വൈദ്യുതി രാജ്യത്ത് ആവശ്യമായി വരും.
ബഹ്റൈനിലെ ആളോഹരി വൈദ്യുതി ഉപയോഗം ലോക ശരാശരിയേക്കാള്‍ മൂന്നിരട്ടിയിലധികം കൂടുതലാണെന്നും മന്ത്രി പറഞ്ഞു.
2014ലെ കണക്കുകള്‍ പ്രകാരം ലോകത്ത് ആളോഹരി ശരാശരി ഉപയോഗം 3030 കിലോവാട്ട് ആണെങ്കില്‍ ബഹ്റൈനില്‍ ഇത് 11,500 കിലോവാട്ടാണ്്. ഐറിഷ് കമ്പനിയായ ഇ.എസ്.ബി ഇന്‍റര്‍നാഷനല്‍ സംഘടിപ്പിച്ച സുസ്ഥിര ഊര്‍ജ സെമിനാറില്‍ സംസാരിക്കുകയായിരുന്നു മന്ത്രി. കഴിഞ്ഞ രണ്ട് വര്‍ഷമായി എണ്ണയുടെ വിലയിടിവ് അനുഭവപ്പെടുകയാണ്.
തദ്ദേശീയമായി ഊര്‍ജ മേഖലയില്‍ വര്‍ധിച്ചുവരുന്ന ആവശ്യകത ഊര്‍ജ സുരക്ഷക്ക് വലിയ തോതില്‍ വെല്ലുവിളിയുയര്‍ത്തുന്നുണ്ട്.
ഈ ആവശ്യത്തിന് അനുസരിച്ച് ഉല്‍പാദനം വര്‍ധിക്കുന്നില്ല. ഈ സാഹചര്യത്തില്‍ ജി.സി.സി മേഖല ശരിയായ രീതിയിലാണ് മുന്നോട്ടുപോകുന്നത്. ഊര്‍ജ മേഖലയിലെ നയങ്ങളില്‍ മാറ്റം വരുകയും സുസ്ഥിര- പുനരുപയോഗ ഊര്‍ജ മേഖലകളിലേക്ക് ശ്രദ്ധ പതിപ്പിക്കുകയും ചെയ്യുന്നുണ്ട്.
നിലവില്‍ രാജ്യത്ത് 18 ടെറാവാട്ട് വൈദ്യുതിയാണ് ആവശ്യമായി വരുന്നതെങ്കില്‍ 2030 ആകുമ്പോഴേക്കും ഇത് 35.3 ടെറാവാട്ട് ആയി ഉയരുമെന്നാണ് കണക്കുകൂട്ടലെന്നും മന്ത്രി പറഞ്ഞു.
രാജ്യത്തും പുനരുപയോഗ സുസ്ഥിര ഊര്‍ജ മേഖലയിലേക്ക് മാറിക്കൊണ്ടിരിക്കുകയാണ്. അല്‍ ദൂറില്‍ അഞ്ച് മെഗാവാട്ട് ഉല്‍പാദന ശേഷിയുള്ള സൗരോര്‍ജ- കാറ്റ് പദ്ധതി 2017ല്‍ പൂര്‍ത്തിയാകും. 2020ഓടെ വൈദ്യുതി ഉല്‍പാദനത്തില്‍ അഞ്ച് ശതമാനവും 2030ഓടെ പത്ത് ശതമാനവും പുനരുപയോഗ ഊര്‍ജ മേഖലയില്‍ നിന്നുള്ളതാക്കാനാണ് ലക്ഷ്യമിട്ടിരിക്കുന്നതെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.