????????? ????????? 4242 ??????????????? ?????????? ???????? ????? ???? ?????????????????

വൈവിധ്യമാര്‍ന്ന പരിപാടികളോടെ സ്കൂളുകളില്‍ ദേശീയദിനാഘോഷം

മനാമ: ബഹ്റൈനിന്‍െറ 45ാം ദേശീയ ദിനാഘോഷം ഇന്ത്യന്‍ സ്കൂളുകളില്‍ വൈവിധ്യമാര്‍ന്ന പരിപാടികളോടെ ആഘോഷിച്ചു. സ്കൂളില്‍ ബഹ്റൈന്‍ പതാകയിലെ ചുവപ്പും വെള്ളയും നിറഞ്ഞ അന്തരീക്ഷമായിരുന്നു വ്യാഴാഴ്ച. വിവിധ പരിപാടികളും നടന്നു. ബഹ്റൈന്‍ ഇന്ത്യന്‍ സ്കൂളിലെ കുട്ടികള്‍ അണിനിരന്ന് ദേശീയ പതാക ഒരുക്കി. 
4242 കുട്ടികളാണ് ചുവപ്പും വെള്ളയും നിറമുള്ള വസ്ത്രങ്ങളില്‍ അണിനിരന്ന് ദേശീയ പതാക സൃഷ്ടിച്ചത്. റിഫ ക്യാമ്പസിലെ സ്കൂള്‍ ഗ്രൗണ്ടില്‍ കുട്ടികള്‍ ദേശീയ പതാകയുടെ അതേ മാതൃകയില്‍ അണിനിരന്നത് ഏറെ ശ്രദ്ധേയമായി. അധ്യാപകരും രക്ഷാകര്‍ത്താക്കളും സാക്ഷ്യം വഹിച്ചു. സ്കൂളില്‍ നടന്ന ചടങ്ങില്‍ ചെയര്‍മാന്‍ പ്രിന്‍സ് നടരാജന്‍ പതാക ഉയര്‍ത്തി. സെക്രട്ടറി ഡോ. ഷെംലി പി. ജോണ്‍, വൈസ് ചെയര്‍മാന്‍ മുഹമ്മദ് ഇക്ബാല്‍, അംഗങ്ങളായ ഖുര്‍ഷിദ് ആലം, സജി ആന്‍റണി എന്നിവര്‍ സംബന്ധിച്ചു.  വിവിധ പരിപാടികളും നടന്നു. 
ഇസാ ടൗണ്‍ ക്യാമ്പസിലും വൈവിധ്യമാര്‍ന്ന പരിപാടികളോടെ ദേശീയ ദിനാഘോഷം നടന്നു. പ്രിന്‍സ് നടരാജന്‍ ബഹ്റൈന്‍ ദേശീയ പതാക ഉയര്‍ത്തി. പ്രിന്‍സിപ്പല്‍ വി.ആര്‍. പളനിസ്വാമി, വൈസ് പ്രിന്‍സിപ്പല്‍മാര്‍, ഹെഡ് അധ്യാപകര്‍ എന്നിവര്‍ സംബന്ധിച്ചു. പ്രിന്‍സിപ്പല്‍ സ്വാഗതവും അറബിക് വിഭാഗം മേധാവി റുഖിയ നന്ദിയും പറഞ്ഞു.  
ന്യൂ മില്ളെനിയം സ്കൂളില്‍ പ്രത്യേക അസംബ്ളി അടക്കം ചേര്‍ന്നാണ് ദേശീയ ദിനാഘോഷം നടന്നത്. ബഹ്റൈന്‍ പരമ്പരാഗത വസ്ത്രം അണിഞ്ഞാണ് കുട്ടികള്‍ സ്കൂളിലത്തെിയത്. ബഹ്റൈനിന്‍െറ സംസ്കാരവും പാരമ്പര്യവും ഉള്‍ക്കൊള്ളുന്ന രീതിയിലാണ് പരിപാടികള്‍ നടന്നത്. ദേശീയ ദിനത്തിന്‍െറ സന്ദേശം കൈമാറുന്ന രീതിയില്‍ പോസ്റ്ററുകളും ഒരുക്കി. ദേശീയ ദിനത്തില്‍ രാജാവ് ഹമദ് ബിന്‍ ഈസ ആല്‍ ഖലീഫ, പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ ഖലീഫ, കിരീടാവകാശിയും ഒന്നാം ഉപപ്രധാനമന്ത്രിയുമായ പ്രിന്‍സ് സല്‍മാന്‍ ബിന്‍ ഹമദ് ആല്‍ ഖലീഫ എന്നിവര്‍ക്ക്  ചെയര്‍മാന്‍ രവി പിള്ള, മാനേജിങ് ഡയറക്ടര്‍ ഗീത പിള്ള, പ്രിന്‍സിപ്പല്‍ അരുണ്‍ കുമാര്‍ ശര്‍മ എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. ഇബ്നുല്‍ ഹൈതം സ്കൂള്‍ കെ.ജി വിഭാഗത്തിന്‍െറ നേതൃത്വത്തില്‍ മനാമ കാമ്പസില്‍ ദേശീയ ദിനം ആഘോഷിച്ചു. ദേശീയ പതാകയുടെ വര്‍ണങ്ങളിലുള്ള വസ്ത്രങ്ങള്‍ അണിഞ്ഞ് പതാകയും കൈയിലേന്തിയാണ് കുട്ടികള്‍ സ്കൂളിലത്തെിയത്. വിവിധ പരിപാടികളും നടന്നു.  
 
Tags:    
News Summary - -

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT