മനാമ: ഹ്രസ്വ സന്ദർശനാർഥം ബഹ്റൈനിലെത്തിയ മുസ്ലിംലീഗ് നേതാക്കളായ എം.സി വടകര, പാറക്കൽ അബ്ദുല്ല, ആലിയ ഹമീദ് ഹാജി, ജാഫർ പി.പി എന്നിവർക്ക് കെ.എം.സി.സി മുഹറഖ് ഏരിയ സ്വീകരണം നൽകി.
മുഹറഖ് ഐനുൽ ഹുദ മദ്റസ ഹാളിൽ നടന്ന യോഗത്തിൽ കെ.എം.സി.സി മുഹറഖ് ഏരിയ പ്രസിഡന്റ് കെ.ടി. അബൂ യൂസഫ് അധ്യക്ഷത വഹിച്ചു. യോഗം കുറ്റ്യാടി മുൻ എം.എൽ.എ പാറക്കൽ അബ്ദുല്ല ഉദ്ഘാടനം ചെയ്തു. കെ.എം.സി.സി മുഹറഖ് മുതിർന്ന നേതാവ് എൻ.കെ. അബ്ദുൽ കരീം മാസ്റ്റർ, വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, കെ.എം.സി.സി ബഹ്റൈൻ സ്റ്റേറ്റ് സെക്രട്ടറി എസ്.കെ. നാസർ, ഹമീദ് പോതി മടത്തിൽ, ആലിയ ഹമീദ് ഹാജി, ഒ.കെ. കാസിം എന്നിവർ സംസാരിച്ചു.
ചരിത്ര പണ്ഡിതനും സംസ്ഥാന മുസ്ലിം ലീഗ് സെക്രട്ടേറിയറ്റ് അംഗവും കൂടിയായ എം.സി. വടകര മുഖ്യപ്രഭാഷണം നടത്തി.
മുഹറഖിലെ വ്യാപാര പ്രമുഖനായ വൺ ടൂ ത്രീ ഫാഷൻസ് ഉടമ അബ്ദുല്ല വടകരയെ ചടങ്ങിൽ ആദരിച്ചു. അബ്ദുറസാഖ് നദ്വി പ്രാർഥനയും, മുഹറഖ് കെ.എം.സി.സി ജനറൽ സെക്രട്ടറി റഷീദ് കീഴൽ സ്വാഗതവും പറഞ്ഞു. ഷഫീഖ് അലി വളാഞ്ചേരി നന്ദി രേഖപ്പെടുത്തി. കെ.എം.സി.സി സ്റ്റേറ്റ് സെക്രട്ടറി ഫൈസൽ കോട്ടപ്പള്ളി, ഫൈസൽ കണ്ടിതാഴ, മുഹറഖ് കെ.എം.സി.സി നേതാക്കളായ മുസ്തഫ കരുവാണ്ടി, അഷറഫ് ബാങ്ക് റോഡ്, അബ്ദുല്ല മുന, ഇബ്രാഹിം തിക്കോടി, ഇസ്മായിൽ എലത്തൂർ, ജംഷീദ് അലി എടക്കര, നിസാർ ഇരിട്ടി, നൗഷാദ് കരുനാഗപ്പള്ളി, അനസ് ബുസൈടീൻ, ഷറഫുദ്ദീൻ മൂടാടി, വനിത വിങ് പ്രവർത്തകർ, ജില്ല- മണ്ഡലം നേതാക്കൾ, പ്രവർത്തകർ എന്നിവർ ചടങ്ങിൽ സംബന്ധിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.