മനാമ: ത്യാഗീവര്യരായ ഒരുപാട് നേതാക്കളാൽ നയിക്കപ്പെട്ട പ്രസ്ഥാനമാണ് മുസ്ലിം ലീഗെന്ന് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പ്രഫ. ആബിദ് ഹുസൈൻ തങ്ങൾ എം.എൽ.എ പറഞ്ഞു. എം.സി യുടെ ചരിത്രവും ‘പാറക്കലിന്റെ വർത്തമാനവും’ എന്ന ശീർഷകത്തിൽ കെ.എം.സി.സി ബഹ്റൈൻ സംസ്ഥാന കമ്മിറ്റി നടത്തിയ കൗൺസിൽ മീറ്റ് 2024 ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
മൂല്യങ്ങളിൽ അടിയുറച്ചു അതിനുവേണ്ടി പോരാടിയ പാരമ്പര്യമുള്ള പ്രസ്ഥാനമാണ് ലീഗെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കെ.എം.സി.സി സംസ്ഥാന പ്രസിഡന്റ് ഹബീബ് റഹ്മാൻ അധ്യക്ഷത വഹിച്ചു.
മുസ്ലിം ലീഗിന്റെ ആവിർഭാവം മുതൽ ഇന്നേവരെയുള്ള ലീഗിന്റെ ചരിത്രം ചരിത്രകാരനും പ്രമുഖ വാഗ്മിയുമായ എം.സി വടകര പങ്കുവെച്ചു. സമകാലിക രാഷ്ട്രീയ സംഭവ വികസങ്ങളിലൂന്നി മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി പാറക്കൽ അബ്ദുല്ല സംസാരിച്ചു. എൻ.കെ. അബ്ദുൽ അസീസ് ഖിറാഅത്തും അബ്ദുൽ റസാഖ് നദ്വി പ്രാർഥനയും നിർവഹിച്ചു.വടകര മണ്ഡലം മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.പി. ജാഫർ, കെ.എം.സി.സി ബഹ്റൈൻ മുൻ ട്രഷറർ ആലിയ ഹമീദ് ഹാജി എന്നിവർ ആശംസകൾ നേർന്നു.
സംസ്ഥാന ഭാരവാഹികളായ ഗഫൂർ കയ്പമംഗലം, ഷാഫി പാറക്കട്ട, സലീം തളങ്കര, ഫൈസൽ കോട്ടപ്പള്ളി ഷഹീർ കാട്ടാമ്പള്ളി, അഷ്റഫ് കാക്കണ്ടി, ഫൈസൽ കണ്ടീതാഴ, അഷ്റഫ് കാട്ടിൽ പീടിക, എസ്.കെ. നാസർ, റിയാസ് വയനാട് എന്നിവർ പങ്കെടുത്തു. സംസ്ഥാന ജനറൽ സെക്രട്ടറി ശംസുദ്ദീൻ വെള്ളികുളങ്ങര സ്വാഗതവും ട്രഷറർ കെ.പി. മുസ്തഫ നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.