മനാമ: അശാസ്ത്രീയമായ കറന്‍സി അസാധുവാക്കലിനെ തുടര്‍ന്ന് ജനങ്ങള്‍ അനുഭവിക്കുന്ന ദുരിതങ്ങള്‍ക്ക് അറുതിയില്ലാത്ത സാഹചര്യത്തിലും കേരളത്തിലെ സഹകരണ മേഖലയെ തകര്‍ക്കാനുള്ള ശ്രമത്തിനും എതിരായി പ്രവാസികളുടെ പ്രതിഷേധം ഉയരണമെന്ന് ബഹ്റൈന്‍ പ്രതിഭ വാര്‍ഷിക കണ്‍വെന്‍ഷന്‍ ആവശ്യപ്പെട്ടു. സി.പി.എം സംസ്ഥാന സെക്രട്ടറിയേറ്റ് അംഗം ബേബിജോണ്‍ ഉദ്ഘാടനം ചെയ്തു. ഇന്ത്യ ഇന്ന് അപ്രഖ്യാപിത സാമ്പത്തിക അടിയന്തരാവസ്ഥ അനുഭവിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. കളളപ്പണം പിടികൂടാന്‍ പോയവര്‍ സാധാരണക്കാരനെ തെരുവില്‍ വരി നിര്‍ത്തി കഷ്ടപ്പെടുത്തുകയാണ്. തങ്ങളുടെ ഉല്‍പാദന വസ്തുക്കള്‍ ചില്ലറ കൊടുത്ത് വാങ്ങാന്‍ ആളുകളില്ലാതെ വന്നപ്പോള്‍ കര്‍ഷകര്‍ക്ക് അവ നശിക്കുന്നത് നോക്കി പട്ടിണി കിടക്കേണ്ടി വരുന്നു. നോട്ട് പ്രശ്നം ഒരുരാത്രിയില്‍ പ്രഖ്യാപിച്ച ഭരണാധികാരി ജനങ്ങളുടെ പരാതിക്ക് പരിഹാരം കാണാനാവാതെ വീണ്ടും പുതിയ കാര്യങ്ങള്‍ പറഞ്ഞ് കൊണ്ടിരിക്കുന്നു, ജനാധിപത്യത്തിന്‍െറ പേരില്‍ രാജ്യത്ത് ഏക ഛത്രാധിപതിയായി വാഴാന്‍ ഉള്ള കുപ്പായം തുന്നുകയാണ് പ്രധാനമന്ത്രി. മന്ത്രിസഭയെ ബന്ധിയാക്കിയാണ് സമന്‍മാരില്‍ ഒരാള്‍ മാത്രമായ പ്രധാനമന്ത്രി പ്രഖ്യാപനം നടത്തുന്നത്. പാര്‍ലമെന്‍റില്‍ ഇതേ കുറിച്ച് അദ്ദേഹത്തിന് ഉരിയാട്ടമില്ല. എല്ലാം റോഡിയോ പ്രഖ്യാപനവും പൊതുയോഗ പ്രസംഗങ്ങളും മാത്രം. ഇത് രാജ്യത്തെ അപകടത്തിലേക്ക് കൊണ്ടു തള്ളും. കള്ളപ്പണം കണ്ടെടുക്കുന്നതില്‍ അതുള്ളവര്‍ ഒഴികെ നാട്ടില്‍ മാറ്റാരും എതിരില്ല. ഇതിലൂടെ സാധാരണ ജനതയുടെ ദൈനംദിന ജീവിതത്തെ താറുമാറാക്കാന്‍ ആരെയും അനുവദിച്ചു കൂട. അത്തരം പ്രതിഷേധാത്മക ശബ്ദങ്ങളെ ഇല്ലാതാക്കാന്‍ ദേശീയ ഗാനാലാപന പ്രഖ്യാപനങ്ങളാല്‍ വഴി തിരിച്ച് വിടുന്ന രാഷ്ട്രീയം നാം മനസ്സിലാക്കണം. കേന്ദ്രം ഭരിക്കുന്ന രാഷ്ട്രീയ പാര്‍ട്ടിയുടെ ദേശീയ അധ്യക്ഷനെ തെരഞ്ഞെടുത്തത് പോലും ആ പാര്‍ട്ടിയല്ല. മറിച്ച് ആര്‍.എസ്.എസ്.ആണെന്ന് നാം ഓര്‍മ്മിക്കണം. ജനാധിപത്യത്തെ ഇല്ലാതാക്കി ഏകാധിപത്യം കൊണ്ടു വരാന്‍ ശ്രമിക്കുന്ന അത്തരം വളഞ്ഞ വഴികളെ കരുതിയിരിക്കണമെന്ന് ബേബി ജോണ്‍ പറഞ്ഞു.
കാള്‍ട്ടന്‍ ഹോട്ടലില്‍ ഒരുക്കിയ വി.വി.ദക്ഷിണാ മൂര്‍ത്തി മാസ്റ്റര്‍ നഗറില്‍ നടന്ന കണ്‍വെന്‍ഷനില്‍ പ്രസിഡന്‍റ് മഹേഷ് കെ.എം, പി.ടി നാരായണന്‍, വനിതാ വേദി പ്രസിഡന്‍റ്് ഷീജ വീരമണി എന്നിവര്‍ യോഗ നടപടികള്‍ നിയന്ത്രിച്ചു. ജനറല്‍ സെക്രട്ടറി ഷെറീഫ് കോഴിക്കോട് വാര്‍ഷിക റിപ്പോര്‍ട്ടും സി.വി.നാരായണന്‍ സംഘടനാ റിപ്പോര്‍ട്ടും ട്രഷറര്‍ സതീഷന്‍ പയ്യന്നൂര്‍ കണക്കും അവതരിപ്പിച്ചു. ജോണ്‍ പരുമല രക്തസാക്ഷി പ്രമേയവും, ബിനു സല്‍മബാദ് അനുശോചന പ്രമേയവും ഡി.സലീം, എ.വി അശോകന്‍, സതീന്ദ്രന്‍ കണ്ണൂര്‍, വിനോദ് മൊറാഴ എന്നിവര്‍ മറ്റ് പ്രമേയങ്ങളും അവതരിപ്പിച്ചു. മുന്‍ ഭാരവാഹികളായ പി.ടി.തോമസ്, സുബൈര്‍ കണ്ണൂര്‍, പി.ശ്രീജിത്, വീരമണി എന്നിവര്‍ സംസാരിച്ചു. ജോയന്‍റ് സെക്രട്ടറി രാജേഷ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.