മനാമ: കേരളീയ സമാജം ‘സ്കൂള്‍ ഓഫ് ഡ്രാമ’യും യുവര്‍ എഫ്.എം റേഡിയോയും ചേര്‍ന്ന് അവതരിപ്പിച്ച ജി.സി.സിതല റേഡിയോ നാടക മത്സരമായ ‘ഫസ്റ്റ്ബെല്‍’ ആറാം സീസണില്‍ അനില്‍ സോപാനം സംവിധാനം ചെയ്ത ‘ചുടല’ മികച്ച നാടകമായി തെരഞ്ഞെടുക്കപ്പെട്ടു. ‘സര്‍വൈവല്‍’ ആണ് മികച്ച രണ്ടാമത്തെ നാടകം.
ഈ നാടകത്തില്‍ അഭിനയിച്ച ദിനേശ് കുറ്റിയില്‍ മികച്ച നടനും സൗമ്യ മികച്ച നടിയുമായി. പ്രതീപ് പതേരിയാണ് മികച്ച രണ്ടാമത്തെ നടന്‍.
മികച്ച രണ്ടാമത്തെ നടി: ശബിനി. ‘ചുടല’യുടെ സംവിധായകന്‍ അനില്‍ സോപാനമാണ് മികച്ച സംവിധായകന്‍. രമേഷ് കൈവേലി മികച്ച രണ്ടാമത്തെ സംവിധായകനായി. (നാടകം-ഇല്ലാതെ പോയൊരാള്‍).മികച്ച സൗണ്ട് എഞ്ചിനിയര്‍: ഷിബിന്‍ ഡ്രീംസ്. ‘ഇല്ലാതെ പോയൊരാള്‍’ ആണ് ഏറ്റവും ജനപ്രിയ നാടകം. ജയശങ്കറിന് (നാടകം-ഒറ്റ)പ്രത്യേക ജൂറി പുരസ്കാരം ലഭിച്ചു.
16 നാടകങ്ങളാണ് ഇക്കുറി മത്സരത്തിനുണ്ടായിരുന്നത്. ബഹ്റൈനു പുറമെ, ഖത്തര്‍,സൗദി എന്നിവിടങ്ങളില്‍ നിന്നുമുള്ള നാടകങ്ങളും അവതരിപ്പിക്കപ്പെട്ടു.
പ്രഫ. അലിയാര്‍, ആനന്ദവല്ലി എന്നിവരായിരുന്നു വിധികര്‍ത്താക്കള്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.