ന്യൂ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക  ജൂഡി പി. അല്‍മീഡ  നിര്യാതയായി

മനാമ: ബഹ്റൈന്‍ ന്യൂ ഇന്ത്യന്‍ സ്കൂള്‍ അധ്യാപിക ജൂഡി പി. അല്‍മീഡ (55)നിര്യാതയായി. ദീര്‍ഘകാലം ബഹ്റൈന്‍ പ്രവാസിയായിരുന്ന ഇവര്‍ രോഗബാധയെ തുടര്‍ന്നു ചികിത്സയിലായിരുന്നു. ഗോവ സ്വദേശിയാണ്. എട്ടു വര്‍ഷത്തോളമായി ന്യൂ ഇന്ത്യന്‍ സ്കൂള്‍ അധ്യാപികയായിരുന്നു. ഫ്രാന്‍സിസ് അല്‍മീഡയാണ് ഭര്‍ത്താവ്. മക്കള്‍:  മിലീസ അല്‍മീഡ,  മിറ്റ്സി അല്‍മീഡ, മെല്‍വി അല്‍മീഡ. ജൂഡി പി.അല്‍മീഡ നേരത്തെ  പാകിസ്താന്‍ ഉര്‍ദു സ്കൂളിലെ ഇംഗ്ളീഷ് മീഡിയം വിഭാഗത്തിലായിരുന്നു ജോലി ചെയ്തിരുന്നത്. 30 വര്‍ഷത്തോളമായി കുടുംബം ബഹ്റൈനിലുണ്ട്.  
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികള്‍ സ്വീകരിച്ചു വരുന്നു.  ജൂഡി പി.അല്‍മീഡയുടെ നിര്യാണത്തില്‍ അനുശോചിച്ച് ന്യൂ ഇന്ത്യന്‍ സ്കൂളില്‍ യോഗം ചേര്‍ന്നു. പ്രിന്‍സിപ്പല്‍ ഡോ.വി.ഗോപാലന്‍ സംസാരിച്ചു. 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.