സുഷമ സ്വരാജ് 24ന് ബഹ്റൈനില്‍

മനാമ: കേന്ദ്ര വിദേശകാര്യമന്ത്രി സുഷമാ സ്വരാജ് ഈ മാസം 24ന് ബഹ്റൈനിലത്തെും. ഇന്തോ-അറബ് മന്ത്രിതല യോഗത്തില്‍ പങ്കെടുക്കാനാണ് മന്ത്രിയത്തെുന്നത്.
 23ന് വൈകിട്ട് ബഹ്റൈനിലത്തെുന്ന അവര്‍ 24ന് രാത്രി തിരിച്ചുപോകും. അറബ് രാജ്യങ്ങളിലെ വിദേശകാര്യ മന്ത്രിമാരാണ് യോഗത്തില്‍ പങ്കെടുക്കുന്നത്. ഇത് രണ്ടാം തവണയാണ് സുഷമ സ്വരാജ് ബഹ്റൈനിലത്തെുന്നത്. ഇന്ത്യന്‍ എംബസിയുടെ പുതിയ കെട്ടിടത്തിന്‍െറ ഉദ്ഘാടനവും ഇതോടനുബന്ധിച്ച് നടത്താന്‍ നേരത്തേ ഉദ്ദേശിച്ചിരുന്നെങ്കിലും നിര്‍മാണം പൂര്‍ത്തിയാകാത്തതിനാല്‍ നീട്ടിവെച്ചിരിക്കുകയാണ്. 
2013 ഡിസംബറില്‍ മനാമ ഡയലോഗില്‍ പങ്കെടുക്കാനത്തെിയ അന്നത്തെ കേന്ദ്ര വിദേശകാര്യ മന്ത്രി സല്‍മാന്‍ ഖുര്‍ശിദാണ് കെട്ടിടത്തിന്‍െറ ശിലാസ്ഥാപനം നിര്‍വഹിച്ചത്.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.