മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പ്:  പ്രവാസികളായ ബഹ്റൈനികള്‍ക്ക്  വോട്ടവകാശം നല്‍കിയേക്കുമെന്ന് 

മനാമ: വിദേശത്ത് താമസിക്കുന്ന ബഹ്റൈന്‍ പൗരന്‍മാര്‍ക്ക് മുന്‍സിപ്പല്‍ തെരഞ്ഞെടുപ്പില്‍ വോട്ടുരേഖപ്പെടുത്താന്‍ അനുവാദം നല്‍കിയേക്കുമെന്ന് പ്രാദേശിക പത്രം റിപ്പോര്‍ട്ട് ചെയ്തു. ഇതു സംബന്ധിച്ച് നോര്‍തേണ്‍ മുന്‍സിപ്പല്‍ കൗണ്‍സില്‍ സമര്‍പ്പിച്ച നിര്‍ദേശം ‘ലെജിസ്ലേഷന്‍ ആന്‍റ് ലീഗല്‍ ഒപീനിയന്‍ കമ്മീഷന്‍’ സ്വീകരിച്ചു. വിദേശത്തുള്ളവരെ വോട്ടിങില്‍ നിന്ന് വിലക്കുന്ന യാതൊരു നിയമവും നിലവിലില്ളെന്ന് കമ്മീഷന്‍ വ്യക്തമാക്കി. പാര്‍ലമെന്‍ററി തെരഞ്ഞെടുപ്പില്‍ മാത്രമാണ് ഇത് അനുവദിച്ചുവരുന്നതെങ്കിലും മറ്റു തെരഞ്ഞെടുപ്പുകളില്‍ പാടില്ളെന്ന് ചട്ടമില്ളെന്നും കമ്മീഷന്‍ പറയുന്നു. 
ഈ നിര്‍ദേശം പുന$പരിശോധനക്കായി നീതിന്യായ-ഇസ്ലാമിക കാര്യ-ഒൗഖാഫ് മന്ത്രി ശൈഖ് ഖാലിദ് ബിന്‍ അലി ബിന്‍ അബ്ദുല്ല ആല്‍ഖലീഫക്ക് സമര്‍പ്പിക്കും. 
 
Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT