ഇന്ത്യന്‍ സ്കൂള്‍ : സാമ്പത്തിക ബുദ്ധിമുട്ട് അനുഭവിക്കുന്ന  കുട്ടികള്‍ക്ക് സഹായം നല്‍കുമെന്ന് യു.പി.പി

മനാമ: ഇന്ത്യന്‍ സ്കൂളില്‍ സാമ്പത്തികമായി ബുദ്ധിമുട്ടനുഭവിക്കുന്ന 50 കുട്ടികള്‍ക്ക് സെപ്റ്റംബര്‍ മുതല്‍ പ്രതിമാസ ഫീസിന്‍െറ 50 ശതമാനം അടക്കാനുള്ള സഹായം നല്‍കുമെന്ന് യു.പി.പി  (ഒൗദ്യോഗിക വിഭാഗം) ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പൊതുസമൂഹവുമായി സഹകരിച്ചാണ് ഇത് നടപ്പാക്കുക. 
  യു.പി.പി പിളര്‍ന്നിട്ടില്ളെന്നും സംഘടനില്‍ നിന്ന് ആരെയും പുറത്താക്കിയിട്ടുമില്ളെന്നും അവര്‍ പറഞ്ഞു. നിലവില്‍ യു.പി.പി എന്നത് ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാന്‍ രക്ഷാധികാരിയും അജയ്കൃഷ്ണന്‍ ചെയര്‍മാനുമായുള്ള സ്ഥാപക നേതാക്കളടങ്ങുന്ന സംഘടനയാണ്. വിവിധ താല്‍പര്യങ്ങളുമായി പുറത്ത് പോകുന്നവരെ യു.പി.പി തടഞ്ഞുനിര്‍ത്തിയിട്ടില്ല. 
സ്കൂളില്‍ പാഠ്യേതര വിഷയങ്ങളുടെ അതിപ്രസരം മൂലം പത്തിലധികം പ്രവൃത്തി ദിവസങ്ങള്‍ നഷ്ടമായിട്ടുണ്ട്.ഇത് മനസിലാക്കി പരീക്ഷാ തിയ്യതി പുന$ക്രമീകരിക്കാത്തതിനാല്‍ കുട്ടികള്‍ ട്യൂഷന്‍ സെന്‍ററിലേക്ക് തിരിയേണ്ടി വരുന്ന സ്ഥിതി അവസാനിപ്പിക്കണം.
അശാസ്ത്രീയ പ്രവേശം മൂലം ബുദ്ധിമുട്ടുന്ന രക്ഷിതാക്കളുടെ കഷ്ടപ്പാടിന് ചെവികൊടുക്കാന്‍ ആരും ഇല്ലാത്ത അവസ്ഥയാണ്. ഇത് മാറ്റണം. പതിനൊന്നാം ക്ളാസില്‍ തന്നെ കുട്ടികളെ പിടിച്ചിരുത്തി എന്നതിന്‍െറ ഏറ്റവും വലിയ തെളിവാണ് ഇന്ന് പന്ത്രണ്ടാം ക്ളാസില്‍ 600ല്‍ പരംകുട്ടികളും പതിനൊന്നാം ക്ളാസില്‍  700ലധികം കുട്ടികളും പഠിക്കുന്നത്. ഈ ഒരൊറ്റ കാരണം കൊണ്ട് ഏകദേശം 80 തോളം കുട്ടികള്‍ക്ക് ലഭിക്കേണ്ട അഡ്മിഷനുകളാണ്  നിഷേധിക്കപ്പെടുന്നത്. ഉന്നത വിജയ ശതമാനത്തിനുവേണ്ടി പതിനൊന്നാം ക്ളാസില്‍ പിടിച്ചിരുത്തിയ കുട്ടികള്‍ക്ക് പ്രത്യേക പരിഗണന നല്‍കണം .
ക്ളാസ് റൂം സ്ട്രെങ്ത് കുറക്കണമെന്ന് നിരന്തരം പരാതി പറഞ്ഞവര്‍ എന്ത് നടപടിയാണ് ഈ കാര്യത്തില്‍ സ്വീകരിച്ചത് എന്ന് വ്യക്തമാക്കണം. 
ഫെയര്‍  വിജയിപ്പിക്കാന്‍ സ്കൂളുമായി സഹകരിച്ച എല്ലാവരെയും യു.പി.പി അഭിനന്ദിക്കുന്നു. ഫെയര്‍ നീക്കിയിരിപ്പ് ലാഭത്തിന്‍െറ 50ശതമാനത്തോളം ചെലവിട്ടത് കരുതലോടെ നിയന്ത്രിക്കേണ്ട കാര്യമായിരുന്നു.
കഴിഞ്ഞ രണ്ടുവര്‍ഷം ഫെയര്‍ നടത്താതെ സ്കൂളിന് രണ്ടര ലക്ഷത്തിലധികം ദിനാറിന്‍െറ വരുമാനം അകാരണമായി നഷ്പ്പെടുത്തിയതിന്‍െറ ഉത്തരവാദിത്തത്തില്‍ നിന്നും കമ്മിറ്റിക്ക് ഒഴിഞ്ഞ് മാറാന്‍ സാധിക്കില്ല. സ്കൂള്‍ വാര്‍ഷിക പതിപ്പ്  വിതരണ കാര്യത്തില്‍ രക്ഷിതാക്കള്‍ക്കും കുട്ടികള്‍ക്കും ഉടന്‍ വ്യക്തത നല്‍കണം. സ്കൂള്‍ വെബ്സൈറ്റില്‍  തെറ്റായ വിവരങ്ങള്‍ നല്‍കുന്ന പ്രവണത നിര്‍ത്തണം. പത്താം ക്ളാസില്‍ 90ശതമാനം മാര്‍ക്ക് കിട്ടിയ കുട്ടികള്‍ക്കും അവര്‍ ആവശ്യപ്പെട്ട വിഷയം അനുവദിക്കാതിരുന്നത് ശരിയല്ല. ഇത് തിരുത്തണം. സ്മാര്‍ട് ക്ളാസ് സംവിധാനം എത്രയും പെട്ടെന്ന് നടപ്പില്‍ വരുത്തണം. അനധികൃതമായി സീറ്റ് നല്‍കുന്ന കമ്മറ്റിയംഗങ്ങളുടെ തെറ്റായ കീഴ്വഴക്കം നിര്‍ത്തലാക്കണം. സ്കൂള്‍ ഫീസിളവിന് അര്‍ഹരായവരെ കണ്ടത്തൊന്‍ ഏതെങ്കിലും വ്യക്തികളെയോ ഏജന്‍സിയെയോ ചുമതലപ്പെടുത്തിയിട്ടുണ്ടോ എന്നകാരൃം വെളിപ്പെടുത്തണമെന്നും അവര്‍ പറഞ്ഞു. 
ഇന്ത്യന്‍ സ്കൂള്‍ മുന്‍ ചെയര്‍മാനും യു.പി.പി രക്ഷാധികാരിയുമായ എബ്രഹാം ജോണ്‍,യു.പി.പി ചെയര്‍മാന്‍ അജയ്കൃഷ്ണന്‍, മീഡിയ കണ്‍വീനര്‍ എഫ്.എം. ഫൈസല്‍, സ്ഥാപക നേതാക്കളായ മോനി ഓടിക്കണ്ടത്തില്‍  മാത്യു ബേബി, ജ്യോതിഷ് പണിക്കര്‍, വി.എം. ബഷീര്‍, റഷീദ് വെളിയങ്കോട്,അബ്ബാസ്, ബിജു ജോര്‍ജ്, സോയ് പോള്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.