സ്നേഹവും സഹവര്‍ത്തിത്വവും  സംസ്കാരത്തിന്‍െറ ഭാഗമാക്കണം–പ്രധാനമന്ത്രി

മനാമ: പരസ്പര സ്നേഹവും സഹവര്‍ത്തിത്വവും സംസ്കാരത്തിന്‍െറ ഭാഗമാക്കി മാറ്റാന്‍ ശ്രമിക്കണമെന്ന് പ്രധാനമന്ത്രി പ്രിന്‍സ് ഖലീഫ ബിന്‍ സല്‍മാന്‍ ആല്‍ഖലീഫ പറഞ്ഞു. കഴിഞ്ഞ ദിവസം ഇസ്ലാമിക കാര്യ സുപ്രീം കൗണ്‍സില്‍ ചെയര്‍മാന്‍ ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫയുടെ റമദാന്‍ മജ്ലിസ് സന്ദര്‍ശിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം. മജ്ലിസില്‍ കൂടിയവര്‍ക്ക് റമദാന്‍ ആശംസകള്‍ നേര്‍ന്ന പ്രധാനമന്ത്രി രാജ്യത്തെ ജനങ്ങള്‍ തമ്മിലുള്ള സ്നേഹവും സഹവര്‍ത്തിത്വവും ആവേശകരമാണെന്ന് പറഞ്ഞു. സാമൂഹിക ബന്ധങ്ങള്‍ ശക്തിപ്പെടുത്താനുള്ള സന്ദര്‍ഭമായി റമദാന്‍ ഉപയോഗപ്പെടുത്തണം. എല്ലാവരോടും തുറന്ന മനസോടെ പെരുമാറുന്നുവെന്നത് രാജ്യത്തിന്‍െറ പ്രത്യേകതയാണ്. പരസ്പര സ്നേഹത്തിന്‍െറയും സാഹോദര്യത്തിന്‍െറയും സന്ദേശമാണ് വിശുദ്ധമാസം സമ്മാനിക്കുന്നത്. രാജ്യത്തിന്‍െറയും മേഖലയുടെയും സ്ഥിരതയും സമാധാനവും ഉറപ്പുവരുത്തുന്നതിന് എല്ലാവരും ഒരുമിച്ച് നില്‍ക്കേണ്ടത് അനിവാര്യമാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. ഒറ്റക്കെട്ടായി നിലകൊള്ളണമെന്ന ഇസ്ലാമിന്‍െറ ശാസന മുറുകെപ്പിടിക്കാന്‍ നാം സന്നദ്ധമാവേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. തന്‍െറ മജ്ലിസ് സന്ദര്‍ശിക്കാനത്തെിയ പ്രധാനമന്ത്രിക്ക് ശൈഖ് അബ്ദുല്ല ബിന്‍ ഖാലിദ് ആല്‍ഖലീഫ പ്രത്യേകം നന്ദി രേഖപ്പെടുത്തി. ശൈഖ് ഇബ്രാഹിം ബിന്‍ ഹമദ് ആല്‍ഖലീഫയുടെ മജ്ലിസും പ്രധാനമന്ത്രി സന്ദര്‍ശിച്ചു. 
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.