മത്സരങ്ങളും നാടകവുമായി  സമാജത്തില്‍ മേയ്ദിനാഘോഷം

മനാമ: കേരളീയ സമാജം ഈ വര്‍ഷത്തെ മേയ്ദിനം വിപുലമായ പരിപാടികളോടെ ആഘോഷിച്ചു. രാവിലെ ഒമ്പതു മണിമുതല്‍ ആരംഭിച്ച മെഡിക്കല്‍ ക്യാമ്പിന് 20ഓളം ഡോക്ടര്‍മാരും നിരവധി പാരാ മെഡിക്കല്‍ സ്റ്റാഫും നേതൃത്വം നല്‍കി. ഉച്ചക്ക് ശേഷം നടന്ന വടംവലി, ഗാനാലാപനം, കവിത പാരായണം, ചിത്രരചന,  മോണാ ആക്ട് എന്നീ മത്സരങ്ങളില്‍ നിരവധി തൊഴിലാളികള്‍ പങ്കെടുത്തു. വടംവലിയില്‍ ഒന്നാംസ്ഥാനം കടത്തനാട് ടീം നേടി. 
രണ്ടാം സ്ഥാനം സമാജം ലൈബ്രറി ടീമും മൂന്നാം സ്ഥാനം മാക് കമ്പനി ടീമും കരസ്ഥമാക്കി. വൈകിട്ട് ആറുമണിക്ക് നാദബ്രഹ്മം മ്യൂസിക് ക്ളബ്ബിന്‍െറ നേതൃത്വത്തില്‍ മേയ്ദിന ഗാനങ്ങളും പഞ്ചാബി നൃത്തവും, ബഹ്റൈന്‍ പ്രതിഭയുടെ നേതൃത്വത്തില്‍ കോല്‍ക്കളിയും നടന്നു.
 സാംസ്കാരിക സമ്മേളനത്തില്‍ കവിയും നാടകപ്രവര്‍ത്തകനുമായ കരിവെള്ളൂര്‍ മുരളി മുഖ്യാതിഥിയായിരുന്നു. സമാജം ആക്റ്റിങ് പ്രസിഡന്‍റ് ഫ്രാന്‍സിസ് കൈതാരത്ത്, സെക്രട്ടറി എന്‍.കെ. വീരമണി, കലാവിഭാഗം സെക്രട്ടറി മനോഹരന്‍ പവറട്ടി, അസിസ്റ്റന്‍റ് സെക്രട്ടറി സിറാജുദ്ദീന്‍, ജനറല്‍ കണ്‍വീനര്‍ പി.ടി. നാരായണന്‍ എന്നിവര്‍ സംബന്ധിച്ചു. 
പി.ടി.തോമസ് മെയ്ദിന സന്ദേശം നല്‍കി. വിജയികള്‍ക്കുള്ള സമ്മാനങ്ങള്‍ വിതരണം ചെയ്തു. മേയ്ദിനാഘോഷത്തിന്‍െറ ഭാഗമായി സാമൂഹിക പ്രവര്‍ത്തകരെ ആദരിച്ചു. 
ചന്ദ്രന്‍ തിക്കോടി, സുരേഷ് പുത്തന്‍വിള,  ഹരീന്ദ്രന്‍ എന്നിവരാണ് ആദരം ഏറ്റുവാങ്ങിയത്. അടിമസമാനമായ അവസ്ഥയില്‍ കഴിഞ്ഞ തൊഴിലാളികളുടെ വിമോചന മന്ത്രം മുഴങ്ങിയ ദിനത്തിന്‍െറ ഓര്‍മ പുതുക്കല്‍ ഇന്നും നടക്കുന്നത് മലയാളി സമൂഹത്തിന്‍െറ സമത്വബോധത്തിന്‍െറ കൂടി ലക്ഷണമാണെന്ന് കരിവെള്ളൂര്‍ മുരളി പ്രഭാഷണത്തില്‍ പറഞ്ഞു.
തുടര്‍ന്ന് കരിവെള്ളൂര്‍ മുരളി രചനയും സംവിധാനവും നിര്‍വഹിച്ച ഏകപാത്ര നാടം ‘അബൂബക്കറിന്‍െറ ഉമ്മ’ അരങ്ങേറി. രജിത മധുവാണ് വേഷമിട്ടത്. 
നാടകശേഷം സംവിധായകനും നടിയുമയായി മുഖാമുഖവും ഉണ്ടായിരുന്നു.
 

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2024-11-23 04:14 GMT