മനാമ: ഇന്ത്യന്‍ സ്കൂള്‍ പ്രതിപക്ഷമായ യു.പി.പി ഒൗദ്യോഗികമായി പിളര്‍ന്നു. തുടര്‍ന്ന് കോഓഡിനേറ്റര്‍ റഫീഖ് അബ്ദുല്ല നേതൃത്വം നല്‍കുന്ന വിഭാഗം തങ്ങളുടെ നിലപാടുകള്‍ ഇന്നലെ വാര്‍ത്താസമ്മേളനത്തില്‍ വ്യക്തമാക്കി. സ്കൂള്‍ മുന്‍ ചെയര്‍മാന്‍ എബ്രഹാം ജോണ്‍ തുടര്‍ന്നുവരുന്ന ഏകാധിപത്യ നയങ്ങളോടുള്ള വിയോജിപ്പാണ് ഇവരുമായി വേറിടാനുള്ള കാരണമെന്ന് റഫീഖ് അബ്ദുല്ല വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു. പ്രമുഖ യു.പി.പി നേതാക്കളായ സുരേഷ് ദേശികന്‍, ചന്ദ്രബോസ്, അനീഷ് വര്‍ഗീസ്, അജി ഭാസി, സാനിപോള്‍ തുടങ്ങിയവരും വാര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു. എബ്രഹാം ജോണും അദ്ദേഹത്തിന്‍െറ നയങ്ങളുമായി ചേര്‍ന്നുനില്‍ക്കുന്ന അജയകൃഷ്ണനും മാത്രമാണ് എതിര്‍പക്ഷത്തുള്ളതെന്നും യു.പി.പിയുടെ മിനുട്സ് പുസ്തകം പോലും തങ്ങളുടെ പക്കലാണുള്ളതെന്നും റഫീഖ് അബ്ദുല്ല വിഭാഗം പറഞ്ഞു. ഫലത്തില്‍, സ്കൂള്‍ ഭരണസമിതിയില്‍ തുടര്‍ച്ചാഅംഗമായി എബ്രഹാംജോണിനെ അംഗീകരിക്കാനാകില്ളെന്ന നിലവിലുള്ള കമ്മിറ്റിയുടെ അഭിപ്രായവുമായി ചേര്‍ന്നുപോകുന്ന വിധത്തിലേക്കാണ് പ്രതിപക്ഷത്തിലെ പ്രമുഖ വിഭാഗത്തിന്‍െറ നിലപാട് മാറിയത്. എബ്രഹാം ജോണിന്‍െറ കൈപ്പിടിയില്‍ ഒതുങ്ങുന്ന സംഘമായി യു.പി.പിയെ മുന്നോട്ടുകൊണ്ടുപോകാന്‍ താല്‍പര്യമില്ളെന്ന് ഇവര്‍ വ്യക്തമാക്കി.
കഴിഞ്ഞ ദിവസം പ്ളസ്ടു ഫലം പുറത്തുവന്ന വേളയില്‍ പ്രതിപക്ഷവും ഭരണപക്ഷവും പുറപ്പെടുവിച്ച പ്രസ്താവന അപലപനീയമാണെന്ന് റഫീഖ് അബദുല്ല പക്ഷം വാര്‍ത്താസമ്മേളനത്തില്‍ ആരോപിച്ചു. റിസല്‍ട് പെരുപ്പിച്ച് കാണിക്കാന്‍ ഒരു വിഷയത്തില്‍ മാത്രം പരാജയപെട്ട കുട്ടികളെ വിജയിച്ചവരുടെ കൂട്ടത്തില്‍ പെടുത്തുക എന്നത് പല കമ്മിറ്റിയും ചെയ്ത കാര്യമാണ്. അത്തരം കാര്യങ്ങള്‍ മാധ്യമങ്ങള്‍ വഴി പറയുന്നതിലെ അനൗചിത്യം എല്ലാവരും മനസിലാക്കണം. അത് കഷ്ടപ്പെട്ട്് പഠിച്ച കുട്ടികളെയും അവരെ സഹായിച്ച അധ്യാപക-രക്ഷാകര്‍ത്താക്കളെയും അപമാനിക്കുന്നതിന് തുല്യമാണ്. സ്കൂളിന്‍െറ സല്‍പ്പേര് കളങ്കപെടാതെ സൂക്ഷിക്കേണ്ടത് എല്ലാവരുടെയും ബാധ്യതയാണ്.
ഈ പ്രാവശ്യം സി.ബി.എസ്.ഇ. മൂല്യനിര്‍ണയത്തിലുണ്ടായ അയവ് റിസല്‍ടില്‍ പ്രതിഫലിച്ചിട്ടുണ്ട്. അതൊന്നും പറയാതെ എല്ലാം ഞങ്ങളുടെ ഭരണത്തിന്‍െറ ഫലമാണെന്ന് സമര്‍ഥിക്കാനുള്ള ശ്രമം പരിഹാസ്യമാണ്.
ഉയര്‍ന്ന മാര്‍ക് നേടിയ വിഷയങ്ങള്‍ അറിയിക്കുന്നതില്‍ പോലും രാഷ്ട്രീയം കലര്‍ത്തുന്ന രീതി ഭരണസമിതി അവസാനിപ്പിക്കണം. എഞ്ചിനിയറിങ് ഡ്രോയിങ്ങ് ഡിപാര്‍ട്മെന്‍റിന്‍െറ നേട്ടം പരാമര്‍ശിക്കാതിരിക്കുകയും മിനിമം മാര്‍ക് പോലും ലഭിക്കാത്ത റിസല്‍ട് ഉണ്ടായ ഗണിത വിഭാഗത്തെ എടുത്തുപറയുകയും ചെയ്തത് ശരിയായ നടപടിയല്ല.
അധ്യാപകരെ അപമാനിക്കുന്ന നടപടികള്‍ ഭരണസമിതി അടിയന്തിരമായി അവസാനിപ്പിക്കണം.സ്കൂള്‍ ട്രാന്‍സ്പോര്‍ട് കമ്പനിയുമായുണ്ടാക്കിയ ഉയര്‍ന്ന ബസ് നിരക്കിന്‍െറ യഥാര്‍ഥ ഗുണഭോക്താവ് ആരെന്ന് ഇതുവരെയും പുറത്ത് വന്നിട്ടില്ല.പുതിയ ബസുകള്‍, ജി.പി.ആര്‍.എസ്, കാര്യക്ഷമമായ എ.സി തുടങ്ങിയ വാഗ്ദാനങ്ങളുടെ നിജസ്ഥിതി അറിയാന്‍ രക്ഷിതാക്കള്‍ക്ക് താല്‍പര്യമുണ്ട്. ഈ ചൂട് കാലത്തും പല ബസുകളും എ.സി. ഇല്ലാതെയാണ് ഓടുന്നത്.
റെക്കോഡ് കലക്ഷനോടെ ഫെയര്‍ വിജയിച്ചുവെന്ന് പറയുന്നവര്‍ ഫീസ് വര്‍ധിപ്പിക്കുവാനുള്ള ഗൂഡനീക്കത്തില്‍ നിന്ന് ഇപ്പോഴും പുറകോട്ട് പോയിട്ടില്ല എന്നാണ് മനസിലാവുന്നത്. സ്കൂള്‍ ഡയറിയില്‍ ‘ഫീസ് നിരക്കുകള്‍’ക്കായി മാറ്റിവെച്ചിരുന്ന പേജ് പോലും ഇത്തവണ ഉള്‍പ്പെടുത്തിയിട്ടില്ല. ഫീസ് കൂട്ടുവാനുള്ള തന്ത്രത്തിന്‍െറ ഭാഗമായി മാത്രമേ ഇതിനെ കാണാനാവൂ. സ്കൂളിലെ കരാറുകള്‍ വേണ്ടപെട്ടവര്‍ക്ക് നല്‍കുന്ന രീതിയാണ് ഇപ്പോള്‍ നടക്കുന്നത്. ഇതിനു പുറകില്‍ ഒരു ഉപജാപക സംഘം തന്നെ പ്രവര്‍ത്തിക്കുന്നുണ്ട്.
നിലവാരം പാടേ കുറഞ്ഞ പാഠ പുസ്തകങ്ങള്‍ വിതരണം ചെയ്തതിന്‍െറ കാരണം രക്ഷിതാക്കള്‍ അറിയേണ്ടതുണ്ട്. ഈ വിഷയത്തില്‍ ഭരണസമിതിയില്‍ നിലനില്‍ക്കുന്ന അസ്വാരസ്യം ആരിലേക്കാണ് വിരല്‍ ചൂണ്ടുന്നതെന്ന് ചെയര്‍മാന്‍ വ്യക്തമാക്കണം.
ഭരണസമിതിയും പ്രതിപക്ഷവും ജനാധിപത്യപരമായ രീതിയില്‍ പ്രവര്‍ത്തിക്കണം. സ്വേഛാധിപത്യ പ്രവണത എവിടെയും ഭൂഷണമല്ല. ഈ ഭരണ സമിതിയെ നിയന്ത്രിക്കുന്നത് രക്ഷിതാക്കളല്ലാത്ത ഒരു സംഘമാണെന്നത് പകല്‍ പോലെ വ്യക്തമാണ്. രക്ഷിതാക്കളല്ലാതിരുന്നിട്ടും സ്കൂളിന്‍െറ പുരോഗതിക്കായി പ്രവര്‍ത്തിച്ച നിരവധി പേരുണ്ട്. എന്നാല്‍, സ്കൂളിനെ ദുരുപയോഗം ചെയ്യാന്‍ ശ്രമിക്കുന്നവരെ രക്ഷിതാക്കള്‍ തിരിച്ചറിയുക തന്നെ ചെയ്യും. ഇപ്പോഴത്തെ പ്രതിപക്ഷ നിരയിലും സ്ഥിതി വ്യത്യസ്തമല്ല. രക്ഷിതാവല്ലാതായി മാറുമ്പോഴും അധികാരത്തിലേക്ക് നുഴഞ്ഞുകയറാന്‍ ശ്രമിക്കുന്നത് സ്കൂളിന് വേണ്ടിയല്ളെന്ന് ഉറപ്പാണ്. ബഹുഭൂരിപക്ഷം വരുന്ന യു.പി.പി അംഗങ്ങളും ഇതില്‍ നിരാശരും അസ്വസ്ഥരും ആണ്. സ്കൂളില്‍ നടക്കുന്ന എല്ലാ നല്ല കാര്യങ്ങള്‍ക്കും പൂര്‍ണ പിന്തുണ വാഗ്ദാനം ചെയ്യുന്നതോടൊപ്പം വിദ്യാര്‍ഥികള്‍ക്കും രക്ഷിതാക്കള്‍ക്കും ജീവനക്കാര്‍ക്കും ദോഷകരമാകുന്ന ഏതൊരു നീക്കത്തിനുമെതിരെ ശക്തമായി നിലകൊള്ളുമെന്നും റഫീഖ് അബ്ദുല്ല വിഭാഗം വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.