സിംസ് ഓണാഘോഷം: ഒരുക്കങ്ങള്‍ പൂര്‍ത്തിയായി

മനാമ: സീറോ മലബാര്‍ സൊസൈറ്റി (സിംസ്)  ഈ വര്‍ഷം നടത്തുന്ന മൂന്നു ദിവസത്തെ ഓണാഘോഷങ്ങള്‍ക്ക് ഒരുക്കങ്ങള്‍ പൂര്‍ത്തിയായതായി  ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
സെപ്റ്റംബര്‍ 16ന് ഇന്ത്യന്‍ ക്ളബില്‍  ഉച്ചക്ക് 11.30ന് ഓണസദ്യ ആരംഭിക്കും. പാചക വിദഗ്ദന്‍ സംഗീതിന്‍െറ നേതൃത്വത്തിലാണ്  വിഭവങ്ങള്‍ ഒരുക്കുകയെന്ന് പ്രസിഡന്‍റ് ജോസഫ് കെ. തോമസും ജനറല്‍ സെക്രട്ടറി ബിജു ജോസഫും പറഞ്ഞു. ഓരോ പന്തിയിലും 10 ശതമാനം സീറ്റ് ലേബര്‍ ക്യാമ്പുകളില്‍ നിന്ന് വരുന്നവര്‍ക്കായി മാറ്റി വെക്കും. അന്ന് വൈകുന്നേരം ഏഴുമണിക്ക് പൊതുജനങ്ങള്‍ക്കായി ഇന്ത്യന്‍ ക്ളബ്ബില്‍ ഒരുക്കുന്ന സംഗീതപരിപാടിയില്‍  പ്രശസ്ത പിന്നണി ഗായകനും സംഗീത സംവിധായകനുമായ  ജാസി ഗിഫ്റ്റും പിന്നണി ഗായിക സാന്ദ്ര ഡിക്സനും സംബന്ധിക്കും. ഉദ്ഘാടന സമ്മേളനത്തില്‍ സാമൂഹിക രംഗത്തെ പ്രമുഖര്‍ പങ്കെടുക്കും. 23ന് അല്‍ കദേസിയ സ്റ്റേഡിയത്തില്‍ വിവിധ കായിക മത്സരങ്ങള്‍ നടക്കും.  
വടംവലി, ഫുട്ബാള്‍ എന്നിവയില്‍ വിവിധ സംഘടനകള്‍ക്കും ക്ളബുകള്‍ക്കും പങ്കെടുക്കാം. അന്നുതന്നെ അംഗങ്ങള്‍ക്കായുള്ള കായിക മത്സരവും പൂക്കള മത്സരവും നടക്കും. പങ്കെടുക്കാന്‍ താല്‍പര്യമുള്ളവര്‍ ജീജോ ജോര്‍ജ്ജ്-39269874,  സണ്ണി ചീരന്‍-39213795 എന്നിവരുമായും പൂക്കള മത്സരങ്ങളുടെ കൂടുതല്‍ വിവരങ്ങള്‍ക്കായി കോഓഡിനേറ്റര്‍ പോള്‍ കെ. ആന്‍റണിയുമായും (36998547) ബന്ധപ്പെടേണ്ടതാണ്.   
ഓണാഘോഷങ്ങളുടെ മൂന്നാം ദിനമായ 30ന് സിംസ് അങ്കണത്തില്‍  അംഗങ്ങള്‍ക്കായി പായസ മത്സരവും ജൂബിലി ഗുഡ്വിന്‍ ഹാളില്‍ ഓണപ്പാട്ടുകളും  അരങ്ങേറും.  പായസ മത്സര വിവരങ്ങള്‍ക്കായി ലേഡീസ് വിങ് കോഓഡിനേറ്റര്‍ ഷെന്‍സി മാര്‍ട്ടിന്‍,  ഷിനോയ് പുളിക്കല്‍-33488400 എന്നിവരുമായി ബന്ധപ്പെടണം. അന്ന് നടക്കുന്ന കുടുംബ സമ്മേളനത്തില്‍ വിവിധ മത്സരങ്ങളുടെ സമ്മാനദാനവും ഓണാഘോഷങ്ങളുടെ സമാപനവും നടക്കും.
സിംസ് ഓണ മഹോത്സവത്തിന്‍െറ നടത്തിപ്പിനായി 71 അംഗസംഘാടക സമിതിയെ തെരഞ്ഞെടുത്തു. ഓണസദ്യയുടെ കണ്‍വീനറായി  റോയ് ജോസഫിനെയും (39867888), ഗാനമേള കണ്‍വീനറായി പി.ടി.ജോസഫിനെയും (38885628) തെരഞ്ഞെടുത്തിട്ടുണ്ട്.
ഓണ കൂപ്പണുകള്‍ക്കായി സിംസ് ഓഫിസുമായോ കോഓഡിനേറ്റര്‍ ജീവന്‍ ചാക്കോയുമായോ (36066382) ബന്ധപ്പെടാം.   
വാര്‍ത്താ സമ്മേളനത്തില്‍ ബി.എഫ്.സി. പ്രതിനിധി ടോബി മാത്യു, സിംസ് ജനറല്‍ സെക്രട്ടറി ബിജു ജോസഫ്,  കോര്‍ ഗ്രൂപ്പ് ചെയര്‍മാന്‍ ഫ്രാന്‍സിസ് കൈതാരത്ത് എന്നിവര്‍ പങ്കെടുത്തു.

Tags:    

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.