അ​ൽ ഫാ​ഹി​ത്​ ഹൈ​വേ ന​വീ​ക​ര​ണ​വും മേ​ൽ​പാ​ല നി​ർ​മാ​ണ​വും മ​ന്ത്രി ഇ​ബ്രാ​ഹിം ബി​ൻ ഹ​സ​ൻ അ​ൽ ഹ​വാ​ജ് വി​ല​യി​രു​ത്തു​ന്നു 

പദ്ധതിയുടെ 27 ശതമാനം പൂർത്തിയായി: അൽ ഫാതിഹ് ഹൈവേ നവീകരണം സമയബന്ധിതമായി പൂർത്തിയാക്കും -മന്ത്രി

മനാമ: അൽ ഫാഹിത് ഹൈവേ നവീകരണവും മേൽപാല, ടണൽ നിർമാണവും സമയബന്ധിതമായി പൂർത്തീകരിക്കുമെന്ന് പൊതുമരാമത്ത് മന്ത്രി ഇബ്രാഹിം ബിൻ ഹസൻ അൽ ഹവാജ് വ്യക്തമാക്കി. പദ്ധതി സ്ഥലം സന്ദർശിച്ച് പ്രവർത്തന പുരോഗതി വിലയിരുത്തി സംസാരിക്കുകയായിരുന്നു അദ്ദേഹം.

മൂന്ന് കിലോമീറ്റർ നീളത്തിൽ ഇരുദിശയിലും നാലുവരി പാത, ഗൾഫ് ഹോട്ടൽ ഇന്‍റർസെക്ഷനിൽ 595 മീറ്റർ നീളത്തിൽ ഇരുദിശയിലും മൂന്നു വരിയുള്ള ടണൽ, മനാമയിൽനിന്ന് ജുഫൈറിലെ പ്രിൻസ് സൗഉദ് അൽ ഫൈസൽ റോഡിലേക്ക് രണ്ട് വരി വൺവേ മേൽപാലം എന്നിവയാണ് അൽ ഫാതിഹ് ഹൈവേ വികസന പദ്ധതിയിൽ ഉൾപ്പെടുന്നത്. അൽ ഫാതിഹ് ഹൈവേയിൽനിന്ന് ശൈഖ് ദുഐജ് റോഡിലേക്കുള്ള ഇന്‍റർസെക്ഷൻ അടക്കും. വടക്കോട്ടുള്ള ഗതാഗതത്തിനായി അൽ ഫാത്തിഹ് കോർണിഷിലേക്കുള്ള പ്രവേശന കവാടത്തിന് സമീപം യു-ടേണുകളുള്ള രണ്ടുവരി മേൽപാലവും നിർമിക്കും.

അൽ ഫാതിഹ് ഹൈവേ നവീകരണ പദ്ധതി 27 ശതമാനം പൂർത്തിയായതായി മന്ത്രി വിലയിരുത്തി. നിലവിൽ നടന്നുകൊണ്ടിരിക്കുന്ന പ്രവർത്തനങ്ങളെ കുറിച്ച് ചോദിച്ചറിയുകയും നിർദേശങ്ങൾ നൽകുകയും ചെയ്തു. ഇതുവഴിയുള്ള വാഹന ഗതാഗതത്തെ ഒരുനിലക്കും ബാധിക്കാതെ പദ്ധതി പൂർത്തീകരിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അടിസ്ഥാന സൗകര്യ വികസന പദ്ധതികൾ പ്രാധാന്യത്തോടെ പരിഗണിക്കുകയും നിശ്ചിത സമയ പരിധിക്കുള്ളിൽ പൂർത്തിയാക്കുകയും ചെയ്യുമെന്ന് മന്ത്രി പറഞ്ഞു.

രാജാവ് ഹമദ് ബിൻ ഈസ ആൽ ഖലീഫയുടെ കാഴ്ചപ്പാടുകളും നയങ്ങളും കിരീടാവകാശിയും പ്രധാനമന്ത്രിയുമായ പ്രിൻസ് സൽമാൻ ബിൻ ഹമദ് ആൽ ഖലീഫയുടെ പിന്തുണയും രാജ്യത്തിന്‍റെ വളർച്ചയിലും അടിസ്ഥാന സൗകര്യ വികസനത്തിനും ഏറെ കരുത്ത് പകരുന്നതാണ്. വിവിധ ഗവർണറേറ്റുകളിൽ നേരത്തെ നടപ്പാക്കിക്കൊണ്ടിരിക്കുന്ന പദ്ധതികളും സമയബന്ധിതമായി പൂർത്തീകരിക്കും. ജനങ്ങൾക്ക് മെച്ചപ്പെട്ട സേവനം ഉറപ്പുവരുത്താനും സുസ്ഥിര വികസനത്തിന്‍റെ ഭാഗമായി ജനക്ഷേമ പദ്ധതികൾ വർധിപ്പിക്കാനും നിക്ഷേപകരെ കൂടുതലായി ആകർഷിക്കാനും ഇത് വഴിയൊരുക്കുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. 

Tags:    
News Summary - 27% of project completed: Al Fatih Highway upgrade to be completed on time - Minister

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.