മനാമ: എട്ടാം പിറന്നാൾ ദിനത്തിൽ തലമുടി കാൻസർ രോഗികൾക്ക് വിഗ് ഉണ്ടാക്കുവാൻ ദാനം നൽകി ന്യൂ ഇന്ത്യൻ സ്കൂൾ മൂന്നാം ക്ലാസ് വിദ്യാർഥിനി ട്രിഷ സച്ചിൻദേവ് ഇല്ലത്ത് മാതൃകയായി.
കാൻസർ കെയർ ഗ്രൂപ് പ്രസിഡന്റ് ഡോ. പി.വി ചെറിയാനുമായി മകളുടെ ആഗ്രഹം അച്ഛൻ സച്ചിൻദേവ് താരാനാഥ് ഇല്ലത്ത് പങ്കുവെച്ചതോടെയാണ് മുടി ദാനത്തിന് അവസരമൊരുങ്ങിയത്. ഭാര്യ കാത്തു സച്ചിൻദേവിനും മകളോടുമൊപ്പം ബഹ്റൈൻ കാൻസർ സൊസൈറ്റിയിൽ എത്തി മുറിച്ചെടുത്ത തലമുടി കൈമാറുകയായിരുന്നു.
റേഡിയേഷനും കീമോയും എടുക്കുന്ന അർബുദരോഗികൾക്ക് മുടി കൊഴിയുമ്പോൾ വിഗുണ്ടാക്കാൻ ചുരുങ്ങിയത് 21 സെന്റിമീറ്റർ നീളത്തിൽ തലമുടി മുറിച്ചെടുത്ത് വൃത്തിയുള്ള പ്ലാസ്റ്റിക് കവറിലാക്കി കാൻസർ സൊസൈറ്റിക് നൽകാവുന്നതാണ്. ഇതിനായി കാൻസർ കെയർ ഗ്രൂപ്പിന്റെ സഹായം ആവശ്യമുള്ളവർക്ക് ജനറൽ സെക്രട്ടറി കെ. ടി. സലീമിനെ 33750999 എന്ന നമ്പറിൽ ബന്ധപ്പെടാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.