മനാമ: ബഹ്റൈനിന്റെ ആകാശത്തെ മാസ്മരിക വലയത്തിലാക്കിയ ഇന്റർനാഷനൽ എയർഷോക്ക് ഇന്ന് സമാപനമാകും. അവധി ദിവസമായതിനാൽ ഏറെ ജനത്തിരക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്. 125ലധികം വിവിധ എയർക്രാഫ്റ്റുകളുടെ പ്രദർശനമാണ് 13ന് തുടങ്ങിയ ഇന്റർനാഷനൽ എയർഷോയെ വ്യത്യസ്തമാക്കുന്നത്.
ലോകോത്തര ഫ്ലൈയിങ് ഡിസ്േപ്ലകളുമായി വിവിധ രാജ്യങ്ങളുടെ എയറോബാറ്റിക് ടീമുകൾ തങ്ങളുടെ മാസ്മരിക പ്രകടനമാണ് സാഖിർ എയർ ബേസിൽ പുറത്തെടുത്തത്. ഹമദ് രാജാവിന്റെ രക്ഷാകർതൃത്വത്തിൽ നടക്കുന്ന ഇന്റർനാഷനൽ എയർഷോയുടെ ഏഴാം പതിപ്പിൽ, എയ്റോസ്പേസ്, ഡിഫൻസ് ലീഡർമാരുടെ ആഗോള സംഗമവുമുണ്ടായിരുന്നു.
11 ആഗോള വിമാന നിർമാതാക്കൾ ഉൾപ്പെടെ 135 കമ്പനികളും എയർഷോയിൽ പങ്കെടുക്കുകയാണ്. വിവിധ കരാറുകളും ധാരണപത്രങ്ങളും എയർഷോയോടനുബന്ധിച്ച് ഒപ്പിടുകയും ചെയ്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.