മനാമ: കാർബൺ പുറംതള്ളൽ കുറക്കാനുള്ള ആഗോള ശ്രമങ്ങളുടെ ഒപ്പമാണ് ബഹ്റൈനെന്ന് ഗതാഗത, ടെലികമ്യൂണിക്കേഷൻ മന്ത്രി ശൈഖ് അബ്ദുല്ല ബിൻ അഹ്മദ് ബിൻ അബ്ദുല്ല ആൽ ഖലീഫ പറഞ്ഞു. എയർഫീൽഡ് ഉപകരണങ്ങൾക്കായി ഡീസലിന് പകരം വെളിച്ചെണ്ണ ഉപയോഗിക്കുന്നത്, ഇതിന്റെ ഭാഗമാണ്. ഇത്തരം കാര്യങ്ങൾ സജീവ ചർച്ചയാക്കാനും എയർഷോക്ക് കഴിഞ്ഞു.
വ്യോമയാന മേഖലയിൽ കാർബൺ പുറംതള്ളൽ കുറക്കുന്നതിന് ഇത് സഹായകമാകും. വെളിച്ചെണ്ണ ഉൽപാദക രാഷ്ട്രങ്ങൾകും ശുഭപ്രതീക്ഷ നൽകുന്ന തീരുമാനമാണ് എയർഷോയിലുണ്ടായിരിക്കുന്നത്. 2060ഓടെ നെറ്റ്-സീറോ എമിഷൻ നേടാനുള്ള രാജ്യത്തിന്റെ പ്രതിജ്ഞബദ്ധതയുടെ ഭാഗമാണിതെന്ന് മന്ത്രി ഊന്നിപ്പറഞ്ഞു.
വ്യവസായ വെല്ലുവിളികളെ അഭിസംബോധന ചെയ്യുന്നത് സംബന്ധിച്ചുള്ള നാല് പ്രത്യേക ഫോറങ്ങൾ എയർഷോയുടെ ഭാഗമായി നടന്നു. കാലാവസ്ഥ വ്യതിയാനത്തെ ചെറുക്കുന്നതിനുള്ള പുതിയ സാങ്കേതികവിദ്യകൾ അവതരിക്കപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.