40 ബ്ര​ദേ​ഴ്സ് ‘ജി​ല്ല ക​പ്പ് - സീ​സ​ൺ 2’ ഫു​ട്ബാ​ൾ മ​ത്സ​രം സം​ബ​ന്ധി​ച്ച് ന​ട​ന്ന വാ​ർ​ത്താ​സ​മ്മേ​ള​നം

40 ബ്ര​ദേ​ഴ്സ് ‘ജി​ല്ല ക​പ്പ് - സീ​സ​ൺ 2’ ഫു​ട്ബാ​ൾ മ​ത്സ​രം 12 മു​ത​ൽ

മ​നാ​മ: 53ാമ​ത് ബ​ഹ്‌​റൈ​ൻ ദേ​ശീ​യ ദി​നാ​ഘോ​ഷ​ത്തി​ന്റെ ഭാ​ഗ​മാ​യി ബ​ഹ്‌​റൈ​നി​ലെ ഫു​ട്ബാ​ൾ പ്രേ​മി​ക​ളു​ടെ ക്ല​ബാ​യ 40 ബ്ര​ദേ​ഴ്സ് ഫു​ട്ബാ​ൾ മ​ത്സ​രം സം​ഘ​ടി​പ്പി​ക്കു​ന്നു.

‘ജി​ല്ല ക​പ്പ് - സീ​സ​ൺ 2’ എ​ന്ന പേ​രി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന കേ​ര​ള​ത്തി​ലെ എ​ട്ടു ജി​ല്ല​ക​ളി​ൽ​നി​ന്നാ​യി പ്ര​ഗ​ത്ഭ​രാ​യ എ​ട്ടു ടീ​മു​ക​ൾ മ​ത്സ​രി​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു. ഇ​ന്ത്യ​ക്കാ​രാ​യ ആ​ർ​ക്കും ഗ​സ്റ്റ് പ്ലെ​യ​റാ​യി ക​ളി​ക്കാ​വു​ന്ന ബ​ഹ്‌​റൈ​നി​ലെ പ്ര​ഫ​ഷ​ന​ൽ ക​ളി​ക്കാ​ർ പ​ങ്കെ​ടു​ക്കു​ന്ന ടൂ​ർ​ണ​മെ​ന്റ് ഡി​സം​ബ​ർ 12,13,15 തീ​യ​തി​ക​ളി​ൽ രാ​ത്രി എ​ട്ടി​ന് സി​ഞ്ച് അ​ൽ അ​ഹ്ലി സ്റ്റേ​ഡി​യ​ത്തി​ലാ​ണ് സം​ഘ​ടി​പ്പി​ക്കു​ന്ന​ത്. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും 300 ഡോ​ള​ർ പ്രൈ​സ് മ​ണി​യും ന​ൽ​കും. 40 വ​യ​സ്സി​ന് മു​ക​ളി​ലു​ള്ള​വ​രു​ടെ ക​ളി​ക്കാ​ർ​ക്കു​വേ​ണ്ടി ‘വെ​റ്റ​റ​ൻ​സ് ക​പ്പ് സീ​സ​ൺ -2’ സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ബ​ഹ്‌​റൈ​നി​ലെ പ്ര​മു​ഖ എ​ട്ട് ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. വി​ജ​യി​ക​ൾ​ക്ക് ട്രോ​ഫി​യും പ്രൈ​സ് മ​ണി​യും ന​ൽ​കും.

കൂ​ടാ​തെ 15 വ​യ​സ്സി​നു താ​ഴെ​യു​ള്ള കു​ട്ടി​ക​ൾ​ക്കാ​യി ചി​ൽ​ഡ്ര​ൻ​സ് മാ​ച്ചും സം​ഘ​ടി​പ്പി​ക്കു​ന്നു​ണ്ട്. ടൂ​ർ​ണ​മെ​ന്റി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ​യി​നം ക​ലാ​പ​രി​പാ​ടി​ക​ളും ഫു​ഡ് കോ​ർ​ട്ട് തു​ട​ങ്ങി​യ​വ​യും ഉ​ണ്ടാ​കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. വാ​ർ​ത്ത​സ​മ്മേ​ള​ന​ത്തി​ൽ 40 ബോ​തേ​ർ​സ് പ്ര​സി​ഡ​ന്റ് ബാ​ബു, മൊ​യ്‌​ദീ​ൻ കു​ട്ടി, ഖ​ലീ​ൽ, ശി​ഹാ​ബ്, പ്ര​സാ​ദ്, ജ​ലീ​ൽ ജെ.​പി.​കെ, അ​ബ്ദു​ല്ല, 40 ബോ​തേ​ർ​സ് ജ​ന​റ​ൽ സെ​ക്ര​ട്ട​റി മു​സ്ത​ഫ ടോ​പ്പ​മാ​ൻ, ട്ര​ഷ​റ​ർ ഇ​സ്മാ​യി​ൽ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - 40 Brothers Football Match

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.