മനാമ: ജി.സി.സി രൂപവത്കരണത്തിന്റെ 40 വർഷം പൂർത്തിയായതോടനുബന്ധിച്ച് ബഹ്റൈൻ തപാൽ സ്റ്റാമ്പ് പുറത്തിറക്കി. 1981ലാണ് ജി.സി.സി കൂട്ടായ്മ രൂപവത്കരിക്കപ്പെട്ടത്. ജി.സി.സി കൂട്ടായ്മ രൂപവത്കണസമയത്തുള്ള രാഷ്ട്രനേതാക്കളുടെ ചിത്രങ്ങളാണ് സ്റ്റാമ്പിലുള്ളത്. വിവിധ രാജ്യങ്ങൾ തമ്മിലുള്ള ബന്ധങ്ങൾ അടയാളപ്പെടുത്തുന്ന ഒന്നായാണ് ഇത് വിലയിരുത്തുന്നത്. എല്ലാ രാജ്യങ്ങളും ഈ മാസം തന്നെ സ്റ്റാമ്പുകൾ ഇറക്കും. നാല് ദീനാർ വിലവരുന്ന എട്ട് സ്റ്റാമ്പുകളാണ് ബഹ്റൈനിൽ പുറത്തിറക്കിയത്. ഒരു ദീനാറിന്റെ സ്മരണികക്കവറും ഉണ്ടായിരിക്കും. ബഹ്റൈൻ പോസ്റ്റിന്റെ മ്യൂസിയത്തിലും മുഴുവൻ പോസ്റ്റ് ഓഫിസുകളിലും സ്റ്റാമ്പ് ലഭിക്കുന്നതാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.