മനാമ: ഭക്ഷ്യധാന്യങ്ങളുടെ വിലയിൽ സമീപകാലത്തുണ്ടായ വർധന സംബന്ധിച്ച് ചർച്ച ചെയ്യാൻ ഈ ഞായറാഴ്ച യോഗം വിളിച്ചു. എം.പിമാരും സർക്കാർ പ്രതിനിധികളും പങ്കെടുക്കുന്ന യോഗത്തിൽ വിഷയം ചർച്ചചെയ്യും. പ്രതിനിധി കൗൺസിൽ സ്പീക്കർ അഹമ്മദ് ബിൻ സൽമാൻ അൽമുസല്ലം അടിയന്തര യോഗത്തിൽ അധ്യക്ഷത വഹിക്കും. യൂട്ടിലിറ്റീസ് ആൻഡ് എൻവയൺമെന്റ് കമ്മിറ്റി, ബഹ്റൈൻ ഫ്ലോർ മിൽസ് കമ്പനി പ്രതിനിധികൾ, ബന്ധപ്പെട്ട സർക്കാർ ഏജൻസികൾ എന്നിവരും യോഗത്തിലുണ്ടാകും. വിലക്കയറ്റം ഉപഭോക്താക്കളിലുണ്ടാക്കുന്ന ആഘാതം ലഘൂകരിക്കാൻ സർക്കാർ ഇടപെടൽ വേണമെന്ന എം.പിമാരുടെ അഭ്യർഥന മാനിച്ചാണ് യോഗം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.