മനാമ: സൗദിയിലേക്ക് പോകാൻ എത്തിയ കോട്ടയം സ്വദേശി കോവിഡ് ബാധിച്ച് ബഹ്റൈനിൽ നിര്യാതനായി. ഈരാറ്റുപേട്ട തലപ്പള്ളിൽ സ്വദേശി നസീർ ഹമീദ് (52) ആണ് മരിച്ചത്.
ഒന്നരമാസം മുമ്പ് ജോലിസ്ഥലമായ റിയാദിലേക്ക് പോകാൻ എത്തിയ നസീർ ബഹ്റൈനിൽ ക്വാറൻറീനിൽ കഴിയവേയാണ് കോവിഡ് ബാധിതനായത്.
ചികിത്സയെത്തുടർന്ന് സുഖം പ്രാപിച്ചുവരവേ കഴിഞ്ഞ ദിവസം വീണ്ടും ആരോഗ്യനില മോശമാവുകയായിരുന്നു. ഖബറടക്കം കെ.എം.സി.സി ബഹ്റൈൻ മയ്യിത്ത് പരിപാലന സമിതി ഏറ്റെടുത്ത് ബഹ്റൈനിൽ തന്നെ നടത്തും. ഭാര്യ: ജാസ്മിൻ. മകൾ: നൂറ.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.