മനാമ: മുൻ ഇന്ത്യൻ പ്രധാനമന്ത്രി മൻമോഹൻ സിങ്ങിന്റെയും മലയാളത്തിലെ പ്രമുഖ സാഹിത്യകാരൻ എം.ടി. വാസുദേവൻ നായരുടെയും വേർപാടിനോടനുബന്ധിച്ച് ബഹ്റൈൻ കേരളീയ സമാജം സാഹിത്യവേദി അനുസ്മരണ ചടങ്ങ് സംഘടിപ്പിച്ചു. മൗന പ്രാർഥനയോടെ ആരംഭിച്ച ചടങ്ങിൽ പരേതർക്ക് പുഷ്പാർച്ചനയും നടത്തി.
‘ഓർമ പൂക്കൾ’ എന്ന അനുസ്മരണ ചടങ്ങിൽ സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ അധ്യക്ഷത വഹിച്ചു. സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ നായർ സ്വാഗതം പറഞ്ഞു. മൻമോഹൻ സിങ്ങിനെക്കുറിച്ച് ധനേഷ് പിള്ള അനുസ്മരണ പ്രഭാഷണം നടത്തി. മലയാള സാഹിത്യത്തിൽ സമാനതകളില്ലാത്ത പ്രതിഭയാണ് എം.ടി. വാസുദേവൻ നായരെന്ന് സമാജം ആക്ടിങ് പ്രസിഡന്റ് ദിലീഷ് കുമാർ പറഞ്ഞു.
രണ്ടു പ്രതിഭാധനരായ വ്യക്തിത്വങ്ങളുടെയും വേർപാടിൽ സമാജം അനുശോചനം രേഖപ്പെടുത്തി. മലയാള സാഹിത്യ ലോകത്തിന്റെ കുലപതി എം ടി. വാസുദേവൻ നായരെക്കുറിച്ച് എഴുത്തുകാരനായ ആദർശ് മാധവൻ കുട്ടി സംസാരിച്ചു.
മുതിർന്ന മാധ്യമ പ്രവർത്തകരായ സോമൻ ബേബി, രാജി ഉണ്ണികൃഷ്ണൻ, ഒ.ഐ.സി.സി നേതാവ് ബിനു കുന്നന്താനം, കോൺവെക്സ് മീഡിയ എം.ഡി അജിത്ത് നായർ, ബി.കെ.എസ് ലേഡിസ് വിങ് പ്രസിഡന്റ് മോഹിനി തോമസ്, വനിത വിഭാഗം സെക്രട്ടറി ജയരവികുമാർ, രജിത സുനിൽ, ഹേമ വിശ്വംഭർ, കെ.എസ്.സി.എ പ്രസിഡന്റ് രാജേഷ് നമ്പ്യാർ, ജേക്കബ് തേക്കുംതോട്, എസ്.വി. ബഷീർ, കെ.ടി. സലിം, ജേക്കബ് നവകേരള കലാവേദി, ബി.കെ.എസ് കലാവിഭാഗം സെക്രട്ടറി റിയാസ് ഇബ്രാഹിം തുടങ്ങിയ നിരവധി സാമൂഹിക പ്രവർത്തകർ പങ്കെടുത്തു.
സമാജം സാഹിത്യ വേദി കൺവീനർ സന്ധ്യ ജയരാജ് നന്ദി രേഖപ്പെടുത്തി. അനുസ്മരണ യോഗം ഗണേഷ് നമ്പൂതിരി നിയന്ത്രിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.