മനാമ: മലപ്പുറം സ്വദേശി ഹൃദയാഘാതത്തെത്തുടർന്ന് ബഹ്റൈനിൽ നിര്യാതനായി. താനൂർ ബ്ലോക്ക് ഓഫിസിനു സമീപം പരേതനായ ചുണ്ടൻ വീട്ടിൽ പടിഞ്ഞാറെ നാലകത്ത് കുഞ്ഞിമ്പിച്ചിയുടെ മകൻ നസീർ താനൂർ (41) ആണ് മരിച്ചത്. നാലു വർഷമായി ബഹ്റൈനിലുള്ള ഇദ്ദേഹം കഫറ്റീരിയയിൽ ജോലി ചെയ്യുകയായിരുന്നു.
മാതാവ്: ഫാത്തിമ. ഭാര്യ. റുബീന. സഹോദരങ്ങൾ: അബ്ദുൽ ബഷീർ, അബ്ദുൽ നാസർ, അബ്ദുൽ നിസാർ, കമറുന്നിസ, ഷക്കീല, സൽമ ബീവി, ശഹർബാനു, സുമയ്യ. വീട്ടുകാരുടെ സമ്മതപ്രകാരം മൃതദേഹം ബഹ്റൈനിൽതന്നെ ഖബറടക്കും.ഇന്ത്യൻ സോഷ്യൽ ഫോറം മയ്യിത്ത് പരിപാലന കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഇതിന് നടപടി സ്വീകരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.