ന്യൂ ഇന്ത്യൻ സ്കൂളിൽ നടന്ന അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങിൽ വിദ്യാർഥികൾ പുരസ്കാരങ്ങളുമായി

ന്യൂ ഇന്ത്യൻ സ്കൂളിൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങ്

മനാമ: ന്യൂ ഇന്ത്യൻ സ്കൂളിൽ അക്കാദമിക് എക്‌സലൻസ് അവാർഡ് ദാന ചടങ്ങ് നടന്നു. സ്‌കൂൾ ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽഇന്ത്യൻ എംബസിയിലെ സെക്കൻഡ് സെക്രട്ടറി രവികുമാർ ജെയിൻ മുഖ്യാതിഥിയായിരുന്നു.സ്കൂൾ ചെയർമാൻ ഡോ. ജാൻ എം.ടി. തോട്ടുമാലിൽ അധ്യക്ഷത വഹിച്ചു. ജെമി തോട്ടുമാലിൽ തോമസ് (എക്‌സിക്യുട്ടീവ് ഡയറക്ടർ), ജോബി അഗസ്റ്റിൻ (ഡയറക്ടർ) തുടങ്ങിയവർ സന്നിഹിതരായിരുന്നു. പ്രിൻസിപ്പൽ കെ. ഗോപിനാഥ മേനോൻ സ്വാഗതമാശംസിച്ചു.

വിദ്യാർത്ഥികളുടെ മികച്ച പ്രകടനം മാനേജ്‌മെന്റ്, അധ്യാപകർ, രക്ഷിതാക്കൾ തുടങ്ങിയവരുടെ കൂട്ടായ ശ്രമത്തിന്റെ ഫലമാണെന്ന് അദ്ദേഹം പറഞ്ഞു. സ്‌കൂൾ ടോപ്പേഴ്‌സിന് മെമന്റോകളും സർട്ടിഫിക്കറ്റുകളും വിശിഷ്ടാതിഥികൾ സമ്മാനിച്ചു.വൈസ് പ്രിൻസിപ്പൽ ഡോ. ജോർജ്ജ് മാത്യുവിന്റെ മാർഗ്ഗനിർദ്ദേശത്തിൽ രൂപവത്കരിച്ച ഗായകസംഘം ഗാനമാലപിച്ചു. വൈസ് പ്രിൻസിപ്പൽ മോഹൻ നന്ദി പറഞ്ഞു.

Tags:    
News Summary - Academic Excellence Award Ceremony at New Indian School

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.