കാ​ണാ​താ​യ യു​വാ​വി​നാ​യി കോ​സ്റ്റ് ഗാ​ർ​ഡ് തി​ര​ച്ചി​ൽ ന​ട​ത്തു​ന്നു

ബോ​ട്ടു​ക​ൾ കൂ​ട്ടി​യി​ടി​ച്ച് അ​പ​ക​ടം; കാ​ണാ​താ​യ യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി

മ​നാ​മ: സി​ത്ര​ക്കു സ​മീ​പം ബോ​ട്ട് കൂ​ട്ടി​യി​ടി​ച്ച് കാ​ണാ​താ​യ 26കാ​ര​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി. ര​ണ്ടു ദി​വ​സം നീ​ണ്ട തി​ര​ച്ചി​ലു​ക​ൾ​ക്കൊ​ടു​വി​ൽ കോ​സ്റ്റ് ഗാ​ർ​ഡാ​ണ് മൃ​ത​ദേ​ഹം ക​ണ്ടെ​ടു​ത്ത​ത്.

ബു​ധ​നാ​ഴ്ച ഉ​ച്ച​യോ​ടെ അ​ൽ വാ​ർ​ഫ് ഏ​രി​യ​യി​ൽ മീ​ൻ​പി​ടി​ത്ത​ത്തി​നി​ടെ​യാ​ണ് അ​പ​ക​ട​മു​ണ്ടാ​യ​ത്. സ്വ​ദേ​ശി യു​വാ​വും പി​താ​വു​മാ​യി​രു​ന്നു അ​പ​ക​ട​ത്തി​ൽ​പെ​ട്ട​ത്.

ശ​ക്ത​മാ​യ ഒ​ഴു​ക്കും വെ​ളി​ച്ച​മി​ല്ലാ​ത്ത​തും ര​ക്ഷാ​പ്ര​വ​ർ​ത്ത​ന​ത്തെ ത​ട​സ്സ​പ്പെ​ടു​ത്തി.

ത​ല​ക്കും കാ​ലി​നും ഉ​ൾ​പ്പെ​ടെ പ​രി​ക്കു​ക​ളോ​ടെ പി​താ​വി​നെ ക​ണ്ടെ​ത്തു​ക​യും ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ക്കു​ക​യും ചെ​യ്തു. ഇ​ദ്ദേ​ഹ​ത്തി​ന്റെ ആ​രോ​ഗ്യ​നി​ല തൃ​പ്തി​ക​ര​മാ​ണെ​ന്നാ​ണ് റി​പ്പോ​ർ​ട്ട്. തീ​ര​സം​ര​ക്ഷ​ണ സേ​ന​യു​ടെ നേ​തൃ​ത്വ​ത്തി​ൽ മു​ങ്ങ​ൽ വി​ദ​ഗ്ധ​ർ, സി​വി​ൽ പ​ട്രോ​ളി​ങ്, പ്രാ​ദേ​ശി​ക മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ൾ എ​ന്നി​വ​രെ ഉ​ൾ​പ്പെ​ടു​ത്തി ന​ട​ത്തി​യ തി​ര​ച്ചി​ലി​ലാ​ണ് യു​വാ​വി​ന്റെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​ത്.

Tags:    
News Summary - Accident due to collision of boats; Body of missing youth found

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.