മനാമ: പാലക്കാട് നിയമസഭ, വയനാട് ലോക്സഭ ഉപതെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി സ്ഥാനാർഥികളുടെ ഉജ്ജ്വല വിജയത്തെതുടർന്ന് ഐ.വൈ.സി.സി ബഹ്റൈൻ ദേശീയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ മനാമ സെൻട്രൽ മാർക്കറ്റ് വ്യാപാര സ്ഥാപങ്ങളിൽ മധുരവിതരണം നടത്തി ആഘോഷിച്ചു.
പ്രിയങ്ക ഗാന്ധി, രാഹുൽ മാങ്കൂട്ടത്തിൽ എന്നിവരുടെ ഉപതെരഞ്ഞെടുപ്പ് വിജയം പിണറായി സർക്കാറിന്റെ ജനദ്രോഹ ഭരണത്തിനെതിരെയും ബി.ജെ.പി, സി.പി.എം കൂട്ടുകെട്ട് വർഗീയ പ്രചാരണങ്ങൾക്കെതിരെയുമുള്ള ജനങ്ങളുടെ മറുപടിയാണെന്നും ഐ.വൈ.സി.സി അഭിപ്രായപ്പെട്ടു.
ദേശീയ പ്രസിഡന്റ് ഷിബിൻ തോമസ്, ജനറൽ സെക്രട്ടറി രഞ്ജിത് മാഹി, ദേശീയ വൈസ് പ്രസിഡന്റുമാരായ അനസ് റഹിം, ഷംഷാദ് കാക്കൂർ, കെ.എം.സി.സി പ്രതിനിധി ഷഫീൽ, ഏരിയ ഭാരവാഹികളായ റാസിബ് വേളം, നൂർ മുഹമ്മദ്, അഷ്റഫ്, ഷിജിൽ പെരുമച്ചേരി, ദേശീയ എക്സിക്യൂട്ടിവ് അംഗം ശറഫുദ്ദീൻ, നാസർ തുടങ്ങിയവർ ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.