ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യ ജെ.​സി ബോ​സ് ഹൗ​സി​ന് ട്രോ​ഫി സ​മ്മാ​നി​ക്കു​ന്നു, കാ​യി​ക​മേ​ള​യോടനുബന്ധിച്ചു നടന്ന

ക​ലാ​പ​രി​പാ​ടി​യി​ൽ​നി​ന്ന്

ഇ​ന്ത്യ​ൻ സ്‌​കൂ​ൾ കാ​യി​ക​മേ​ള; ജെ.​സി ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​ർ

മ​നാ​മ: ഇ​ന്ത്യ​ൻ സ്‌​കൂ​ൾ വാ​ർ​ഷി​ക കാ​യി​ക​മേ​ള​യി​ൽ ജെ.​സി ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി. ഇ​സ ടൗ​ൺ കാ​മ്പ​സി​ൽ ഇ​ന്ന​ലെ ന​ട​ന്ന കാ​യി​ക​മേ​ള​യി​ൽ 446 പോ​യ​ന്റ് നേ​ടി​യാ​ണ് ജെ.​സി ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ കി​രീ​ടം നേ​ടി​യ​ത്. 325 പോ​യ​ന്റു​മാ​യി സി.​വി. രാ​മ​ൻ ഹൗ​സ് റ​ണ്ണ​ർ അ​പ് സ്ഥാ​നം ക​ര​സ്ഥ​മാ​ക്കി​യ​പ്പോ​ൾ 310 പോ​യ​ന്റു​മാ​യി ആ​ര്യ​ഭ​ട്ട ഹൗ​സ് മൂ​ന്നാം സ്ഥാ​ന​ത്തെ​ത്തി. ക​ഴി​ഞ്ഞ​വ​ർ​ഷ​വും ജെ.​സി ബോ​സ് ഹൗ​സ് ഓ​വ​റോ​ൾ ചാ​മ്പ്യ​ന്മാ​രാ​യി​രു​ന്നു.

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, സ്പോ​ട്സ് ചു​മ​ത​ല വ​ഹി​ക്കു​ന്ന വൈ​സ് ചെ​യ​ർ​മാ​ൻ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, അ​ക്കാ​ദ​മി​ക ചു​മ​ത​ല​യു​ള്ള അ​സി.​സെ​ക്ര​ട്ട​റി ര​ഞ്ജി​നി മോ​ഹ​ൻ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളാ​യ ബോ​ണി ജോ​സ​ഫ് (ഫി​നാ​ൻ​സ് & ഐ.​ടി), മി​ഥു​ൻ മോ​ഹ​ൻ (പ്രോ​ജ​ക്ട്സ് & മെ​യി​ന്റ​ന​ൻ​സ്), മു​ഹ​മ്മ​ദ് ന​യാ​സ് ഉ​ല്ല (ഗ​താ​ഗ​തം), ബി​ജു ജോ​ർ​ജ്, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ, സീ​നി​യ​ർ സ്കൂ​ൾ & അ​ക്കാ​ദ​മി​ക് അ​ഡ്മി​നി​സ്ട്രേ​ഷ​ൻ വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജി. ​സ​തീ​ഷ്, മി​ഡി​ൽ വി​ഭാ​ഗം വൈ​സ് പ്രി​ൻ​സി​പ്പ​ൽ ജോ​സ് തോ​മ​സ്, ജൂ​നി​യ​ർ വി​ങ് വൈ​സ് പ്രി​ൻ​സി​പ്പ​ൽ പ്രി​യ ലാ​ജി, സ്റ്റാ​ഫ് പ്ര​തി​നി​ധി പാ​ർ​വ​തി ദേ​വ​ദാ​സ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. മു​ൻ ചെ​യ​ർ​മാ​ൻ പ്രി​ൻ​സ് എ​സ്.​ന​ട​രാ​ജ​നും സ​ന്നി​ഹി​ത​നാ​യി​രു​ന്നു.

രാ​ജ്യ​ത്തി​ന്റെ സ​മ്പ​ന്ന​മാ​യ സാം​സ്കാ​രി​ക പൈ​തൃ​കം പ്ര​ക​ട​മാ​ക്കു​ന്ന ഘോ​ഷ​യാ​ത്ര ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ന് മാ​റ്റു​കൂ​ട്ടി. യു​ന​സ്‌​കോ ആ​ശ​യ​വും രാ​ജ്യ​ത്തു​ട​നീ​ള​മു​ള്ള വൈ​വി​ധ്യ​മാ​ർ​ന്ന പാ​ര​മ്പ​ര്യ​ങ്ങ​ളും വ​സ്ത്ര​ങ്ങ​ളും ആ​ചാ​ര​ങ്ങ​ളും പ്ര​ദ​ർ​ശി​പ്പി​ച്ച് ഏ​ക​ദേ​ശം ആ​യി​ര​ത്തോ​ളം വി​ദ്യാ​ർ​ഥി​ക​ൾ ഘോ​ഷ​യാ​ത്ര​യി​ൽ പ​ങ്കെ​ടു​ത്തു. ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ൽ സ്‌​കൂ​ൾ ബാ​ൻ​ഡും ഭാ​ര​ത് സ്കൗ​ട്സ് ആ​ൻ​ഡ് ഗൈ​ഡ്‌​സും അ​ണി​നി​ര​ന്നു. ജൂ​നി​യ​ർ വി​ങ് ചി​യ​ർ ലീ​ഡേ​ഴ്‌​സി​ന്റെ നൃ​ത്ത പ്ര​ദ​ർ​ശ​നം, വ​ർ​ണാ​ഭ​മാ​യ മാ​ർ​ച്ച് പാ​സ്റ്റ് എ​ന്നി​വ ഉ​ണ്ടാ​യി​രു​ന്നു. മി​നി ഒ​ളി​മ്പി​ക്‌​സി​ൽ പ​ങ്കെ​ടു​ത്ത എ​ല്ലാ വി​ജ​യി​ക​ളെ​യും സ്കൂ​ൾ ചെ​യ​ർ​മാ​നും ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ളും പ്ര​ത്യേ​കം അ​നു​മോ​ദി​ച്ചു. മാ​ർ​ച്ച് പാ​സ്റ്റി​ൽ 60 പോ​യ​ന്റ് നേ​ടി ആ​ര്യ​ഭ​ട്ട ഹൗ​സ് ഒ​ന്നാം സ്ഥാ​നം നേ​ടി. 56 പോ​യ​ന്റോ​ടെ ജെ.​സി ബോ​സ് ഹൗ​സ് ര​ണ്ടാം സ്ഥാ​ന​വും 52 പോ​യ​ന്റോ​ടെ സി.​വി. രാ​മ​ൻ ഹൗ​സ് മൂ​ന്നാം സ്ഥാ​ന​വും നേ​ടി. ദേ​ശീ​യ ഗാ​ന​ത്തോ​ടെ​യും സ്കൂ​ൾ പ്രാ​ർ​ഥ​ന​യോ​ടെ​യും പ​രി​പാ​ടി ആ​രം​ഭി​ച്ചു. സ്‌​കൂ​ൾ സ്‌​പോ​ർ​ട്‌​സ് ക്യാ​പ്റ്റ​ൻ പ്ര​ണ​വ് പ​ള്ളി​പ്പു​റ​ത്ത് ഒ​ളി​മ്പി​ക് ദീ​പം സ്‌​കൂ​ൾ ചെ​യ​ർ​മാ​ന് കൈ​മാ​റി. അ​ഡ്വ. ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ് പ​താ​ക ഉ​യ​ർ​ത്തി കാ​യി​ക​മേ​ള​യു​ടെ ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി സ്വാ​ഗ​തം പ​റ​ഞ്ഞു. വൈ​സ് ചെ​യ​ർ​മാ​നും സ്‌​പോ​ർ​ട്‌​സ് അം​ഗ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ ആ​ശം​സ അ​ർ​പ്പി​ച്ചു. വ​കു​പ്പ് മേ​ധാ​വി ശ്രീ​ധ​ർ ശി​വ കാ​യി​ക റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. സ്‌​കൂ​ൾ സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. വി​ജ​യി​ക​ൾ​ക്ക് അ​ഞ്ഞൂ​റി​ല​ധി​കം മെ​ഡ​ലു​ക​ളും ട്രോ​ഫി​ക​ളും സ​മ്മാ​നി​ച്ചു.

വ്യ​ക്തി​ഗ​ത ചാ​മ്പ്യ​ന്മാ​ർ:

1. സ​ബ് ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: മു​ഹ​മ്മ​ദ് അ​ർ​ഹം -21 പോ​യ​ന്റ് -സി.​വി.​ആ​ർ ഹൗ​സ്

2. സ​ബ് ജൂ​നി​യ​ർ ഗേ​ൾ​സ്: പൂ​ർ​വി ഗു​രു​പ്ര​സാ​ദ് -21 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

3. ജൂ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: ആ​ര​വ് ശ്രീ​വാ​സ്ത​വ-28 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

4. ജൂ​നി​യ​ർ പെ​ൺ​കു​ട്ടി​ക​ൾ: മോ​ണ അ​ബ്ദു​ൾ മ​ജീ​ദ് -25 പോ​യ​ന്റ് -സി.​വി.​ആ​ർ ഹൗ​സ്

5. പ്രീ-​സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: വൈ​ഭ​വ് കു​മാ​ർ സാ​ഹു -28 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

6. പ്രീ-​സീ​നി​യ​ർ ഗേ​ൾ​സ്: പാ​ർ​വ​തി സ​ലീ​ഷ് -28 പോ​യ​ന്റ് -വി.​എ​സ്.​ബി ഹൗ​സ്

7. സീ​നി​യ​ർ ബോ​യ്സ് : ഷാ​ൻ ഹ​സ​ൻ ജ​ലീ​ൽ -28 പോ​യ​ന്റ് -എ.​ആ​ർ.​ബി ഹൗ​സ്

8. സീ​നി​യ​ർ ഗേ​ൾ​സ്: അ​ഭി​ഷ സ​ത്യ​ൻ-25 പോ​യ​ന്റ് -എ.​ആ​ർ.​ബി ഹൗ​സ്

9. സൂ​പ്പ​ർ സീ​നി​യ​ർ ആ​ൺ​കു​ട്ടി​ക​ൾ: ശി​വ​ന​ന്ദ് പ്ര​ജി​ത്ത് -26 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

10. സൂ​പ്പ​ർ സീ​നി​യ​ർ ഗേ​ൾ​സ്: ആ​ഗ്ന​സ് ചാ​ക്കോ-26 പോ​യ​ന്റ് -ജെ.​സി.​ബി ഹൗ​സ്

സ്‌​കൂ​ൾ ചെ​യ​ർ​മാ​ൻ ബി​നു മ​ണ്ണി​ൽ വ​റു​ഗീ​സ്, സെ​ക്ര​ട്ട​റി വി. ​രാ​ജ​പാ​ണ്ഡ്യ​ൻ, വൈ​സ് ചെ​യ​ർ​മാ​നും സ്പോ​ർ​ട്സ് അം​ഗ​വു​മാ​യ ഡോ. ​മു​ഹ​മ്മ​ദ് ഫൈ​സ​ൽ, ഭ​ര​ണ​സ​മി​തി അം​ഗ​ങ്ങ​ൾ, പ്രി​ൻ​സി​പ്പ​ൽ വി.​ആ​ർ. പ​ള​നി​സ്വാ​മി, ജൂ​നി​യ​ർ വി​ങ് പ്രി​ൻ​സി​പ്പ​ൽ പ​മേ​ല സേ​വ്യ​ർ എ​ന്നി​വ​ർ കാ​യി​ക​മേ​ള വി​ജ​യ​ക​ര​മാ​യി സം​ഘ​ടി​പ്പി​ച്ച വ​കു​പ്പു മേ​ധാ​വി ശ്രീ​ധ​ർ ശി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള ഫി​സി​ക്ക​ൽ എ​ജു​ക്കേ​ഷ​ൻ അ​ധ്യാ​പ​ക​രെ​യും സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്ത വി​ദ്യാ​ർ​ഥി​ക​ളെ​യും അ​ഭി​ന​ന്ദി​ച്ചു.

Tags:    
News Summary - Indian School Handicraft Fair

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.