അ​റ​ബ് നാ​ഷ​ന​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ളു​ടെ 22ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ൽ​നി​ന്ന്

അ​റ​ബ് ഗെ​യിം​സ് 17ാമ​ത് എ​ഡി​ഷ​ൻ 2031ൽ ​ബ​ഹ്‌​റൈ​നി​ൽ

മ​നാ​മ: അ​റ​ബ് ഗെ​യിം​സി​ന്റെ 17ാമ​ത് എ​ഡി​ഷ​ൻ 2031ൽ ​ബ​ഹ്‌​റൈ​നി​ൽ ന​ട​ക്കും. ജോ​ർ​ഡ​നി​ൽ ന​ട​ന്ന അ​റ​ബ് നാ​ഷ​ന​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ളു​ടെ ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​ത്തി​ലാ​ണ് തീ​രു​മാ​നം. 2035ൽ ​ന​ട​ക്കു​ന്ന അ​റ​ബ് ഗെ​യിം​സി​ന്റെ 18ാമ​ത് എ​ഡി​ഷ​ൻ ജോ​ർ​ഡ​നി​ലാ​യി​രി​ക്കും. അ​റ​ബ് നാ​ഷ​ന​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ളു​ടെ 22ാമ​ത് ജ​ന​റ​ൽ അ​സം​ബ്ലി യോ​ഗ​മാ​ണ് യൂ​നി​യ​ൻ പ്ര​സി​ഡ​ന്റ് അ​ബ്ദു​ൽ അ​സീ​സ് ബി​ൻ തു​ർ​ക്കി ബി​ൻ ഫൈ​സ​ൽ രാ​ജ​കു​മാ​ര​ന്റെ അ​ധ്യ​ക്ഷ​ത​യി​ൽ ജോ​ർ​ഡ​നി​ൽ ന​ട​ന്ന​ത്. യോ​ഗ​ത്തി​ൽ ബ​ഹ്‌​റൈ​ൻ പ്ര​തി​നി​ധി​ക​ളാ​യി ബ​ഹ്‌​റൈ​ൻ ഒ​ളി​മ്പി​ക് ക​മ്മി​റ്റി (ബി.​ഒ.​സി) ബോ​ർ​ഡ് അം​ഗ​വും അ​റ​ബ് ആ​ൻ​ഡ് ഇ​ന്‍റ​ർ​നാ​ഷ​ന​ൽ റി​ലേ​ഷ​ൻ​സ് ആ​ൻ​ഡ് ഒ​ളി​മ്പി​ക് സോ​ളി​ഡാ​രി​റ്റി ഡ​യ​റ​ക്ട​റു​മാ​യ ഫ​ജ​ർ ജാ​സിം, ഓ​പ​റേ​ഷ​ൻ​സ് എ​ക്‌​സി​ക്യൂ​ട്ടി​വ് ഡ​യ​റ​ക്ട​ർ അ​ഹ​മ്മ​ദ് അ​ബ്ദു​ൾ ഗ​ഫാ​ർ എ​ന്നി​വ​രും പ​​ങ്കെ​ടു​ത്തു. യോ​ഗം 2023ൽ ​അ​ൽ​ജീ​രി​യ​യി​ൽ ന​ട​ന്ന അ​റ​ബ് ഗെ​യിം​സ​ട​ക്കം വി​വി​ധ റി​പ്പോ​ർ​ട്ടു​ക​ൾ അ​വ​ലോ​ക​നം ചെ​യ്തു. 2024 ഫെ​ബ്രു​വ​രി 2 മു​ത​ൽ 12 വ​രെ ഷാ​ർ​ജ​യി​ൽ ന​ട​ന്ന അ​റ​ബ് വി​മ​ൻ​സ് ക്ല​ബ് സ്പോ​ർ​ട്സ് ഗെ​യിം​സും അ​വ​ലോ​ക​ന വി​ധേ​യ​മാ​യി. അ​റ​ബ് നാ​ഷ​ന​ൽ ഒ​ളി​മ്പി​ക് ക​മ്മി​റ്റി​ക​ളു​ടെ 2023ലെ ​വാ​ർ​ഷി​ക റി​പ്പോ​ർ​ട്ടും അ​സം​ബ്ലി അം​ഗീ​ക​രി​ച്ചു.

1953, 1957, 1961, 1965, 1976, 1985, 1992, 1997, 1999, 2004, 2007, 2011, 2023 വ​ർ​ഷ​ങ്ങ​ളി​ലാ​ണ് ഇ​തു​വ​രെ അ​റ​ബ് ഗെ​യിം​സ് ന​ട​ന്ന​ത്. 2023ൽ ​അ​ൽ​ജീ​രി​യ​യി​ൽ ന​ട​ന്ന അ​റ​ബ് ഗെ​യിം​സി​ൽ ബ​ഹ്റൈ​ൻ നാ​ലാം സ്ഥാ​നം നേ​ടി​യി​രു​ന്നു. 19 സ്വ​ർ​ണ​വും 11 വെ​ള്ളി​യും 12 വെ​ങ്ക​ല​വു​മ​ട​ക്കം 42 മെ​ഡ​ലു​ക​ളാ​ണ് ബ​ഹ്റൈ​ൻ സ്വ​ന്ത​മാ​ക്കി​യ​ത്. ആ​തി​ഥേ​യ​രാ​യ അ​ൽ​ജീ​രി​യ 105 സ്വ​ർ​ണം ഉ​ൾ​പ്പെ​ടെ 253 മെ​ഡ​ലു​ക​ളോ​ടെ ഒ​ന്നാ​മ​തെ​ത്തി. അ​ൽ​ജീ​രി​യ​ക്ക് 76 വെ​ള്ളി​യും 72 വെ​ങ്ക​ല​വും ല​ഭി​ച്ചു. തു​നീ​ഷ്യ (23 സ്വ​ർ​ണം) ര​ണ്ടാം സ്ഥാ​ന​വും മൊ​റോ​ക്കോ (21 സ്വ​ർ​ണം) മൂ​ന്നാം സ്ഥാ​ന​വും നേ​ടി. 2011ൽ ​ദോ​ഹ​യി​ലാ​യി​രു​ന്നു അ​റ​ബ് ഗെ​യിം​സ്. 2027ൽ ​സൗ​ദി​യി​ലെ റി​യാ​ദി​ലാ​ണ് അ​ടു​ത്ത അ​റ​ബ് ഗെ​യിം​സ്.

Tags:    
News Summary - Arab Games 17th edition in 2031 in Bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.