മനാമ: കാഫ് ഹ്യുമാനിറ്റേറിയന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് സാമൂഹിക ക്ഷേമകാര്യ മന്ത്രി ഉസാമ ബിൻ അഹ്മദ് അൽ ഖലഫ് വ്യക്തമാക്കി. റീജനൽ നെറ്റ്വർക് ഫോർ സോഷ്യൽ റെസ്പോൺസിബിലിറ്റിയുമായി സഹകരിച്ച് നടത്തിയ നാഷനൽ ഫോറം ഫോർ ഗവേണൻസ് ഇൻ എൻ.ജി.ഒയിൽ മുഖ്യ പ്രഭാഷണം നടത്തുകയായിരുന്നു അദ്ദേഹം. രാജ്യത്തെ വിവിധ സാമൂഹിക, ചാരിറ്റി സംഘടനകളും സാമൂഹിക പ്രവർത്തകരും ഒത്തു ചേർന്ന ഫോറത്തിൽ കാഫ് ഹ്യുമാനിറ്റേറിയൻ പ്രവർത്തനങ്ങൾ സാമൂഹിക മേഖലയിൽ പ്രവർത്തിക്കുന്നവർക്ക് ഊർജം നൽകുന്നതാണെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
സാമൂഹിക ഉത്തരവാദിത്ത പ്രവർത്തന മേഖലയിൽ അറബ് ലോകത്തെ കൂടുതൽ സ്വാധീനമുള്ള വ്യക്തിത്വമായി കാഫ് സി.ഇ.ഒ മുഹമ്മദ് ജാസിം സയ്യാർ തെരഞ്ഞെടുക്കപ്പെട്ടത് അഭിമാനകരമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സാമൂഹിക പ്രവർത്തന മേഖലയിൽ കൂടുതൽ കരുത്തോടെ പ്രവർത്തിക്കാൻ കഴിയട്ടെയെന്നും അദ്ദേഹം ആശംസിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.